Friday, April 19, 2024

HomeScience and Technologyപ്ലാസ്റ്റിക്കില്‍ നിന്ന് നാനോ വജ്രങ്ങള്‍! ; അമ്ബരപ്പിക്കുന്ന കണ്ടെത്തല്‍

പ്ലാസ്റ്റിക്കില്‍ നിന്ന് നാനോ വജ്രങ്ങള്‍! ; അമ്ബരപ്പിക്കുന്ന കണ്ടെത്തല്‍

spot_img
spot_img

പ്ലാസ്റ്റിക്കുകളില്‍ നിന്ന് നാനോ വജ്രങ്ങള്‍!. അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. ജര്‍മനിയിലെ റോസന്‍ഡോര്‍ഫിലെ ഹെംഹോല്‍റ്റ്‌സ് സെന്‍ട്രം ഡ്രെസ്ഡന്‍ ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരുടേതാണ് കണ്ടെത്തല്‍.

അതിശക്തമായ ലേസറുകളുടെ സഹായത്തോടെയാണ് വജ്രം ഉണ്ടാക്കിയത്. ഒരു മീറ്ററിന്റെ 100 കോടിയില്‍ ഒരംശം മാത്രം വലിപ്പമുള്ള നാനോ ഡയമണ്ടുകളാണ് ശാസ്ത്രസംഘം ഉണ്ടാക്കിയത്. വളരെ കുറച്ച്‌ നാനോമീറ്ററുകള്‍ മാത്രമാണ് ഇവയ്‌ക്ക് വലിപ്പമുണ്ടാവുക.

ലോകം നേരിടുന്ന വലിയൊരു പ്രശ്‌നമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലാതാക്കാനും ഇത് സഹായകമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലും സാധാരണയായി ഉപയോഗിക്കുന്ന പോളിത്തലീന്‍ ടെറാഫ്താലേറ്റ് എന്ന വസ്തുവാണ് ശാസ്ത്രജ്ഞര്‍ ഗവേഷണത്തിനായി ഉപയോഗിച്ചത്. ഇതിനുള്ളിലേക്ക് അതിശക്തമായ ലേസറുകള്‍ കടത്തി വിട്ടു. ഇതുവഴി 6000 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയിലേക്കാണ് പ്ലാസ്റ്റിക് എത്തിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ അന്തരീക്ഷ മര്‍ദ്ദത്തിന്റെ ദശലക്ഷക്കണക്കിന് അളവിലുള്ള മര്‍ദ്ദം ഉടലെടുത്തു. പിന്നാലെ പ്ലാസ്റ്റിക്കിലെ കാര്‍ബണ്‍ ആറ്റത്തിന്റെ ഘടന മാറി നാനോ വജ്രങ്ങളായി രൂപാന്തരം പ്രാപിക്കുകയായിരുന്നു.

വജ്രം ഉണ്ടാക്കിയതിന് പുറമെ പ്രത്യേക തരം ജലത്തിന്റെ സാന്നിധ്യവും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments