Friday, December 2, 2022

HomeScience and Technologyട്വിറ്ററില്‍ കൂട്ടപിരിച്ചുവിടലിന് ഇലോണ്‍ മസ്ക്

ട്വിറ്ററില്‍ കൂട്ടപിരിച്ചുവിടലിന് ഇലോണ്‍ മസ്ക്

spot_img
spot_img

വാഷിങ്ടണ്‍: ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ സി.ഇ.ഒ പരാഗ് അഗ്രവാള്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു.

ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ നെഡ് സെഗല്‍, പോളിസി ചീഫ് വിജയ ഗദ്ദെ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും പുറത്താക്കിയിരുന്നു.

വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളില്‍ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് മസ്കിന്‍റെ നടപടി. വരുംദിവസങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള തയാറെടുപ്പിലാണ് മസ്ക്. പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍ മാനേജര്‍മാര്‍ക്ക് മസ്ക് നിര്‍ദേശം നല്‍കിയതായാണ് പുറത്തുവരുന്ന വിവരം. കമ്ബനിയുടെ 75 ശതമാനം ജീവനക്കാരെയും പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം തന്നെ ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതി മസ്ക് ആരംഭിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കമ്ബനിയിലെ ജീവനക്കാരെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്‌ നേരത്തെ തന്നെ മസ്ക് ചില സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍, മസ്ക് പിരിച്ചുവിടാന്‍ ഒരുങ്ങുന്ന ജീവനക്കാരുടെ എണ്ണം ട്വിറ്ററില്‍ നേരത്തെ പിരിച്ചുവിടാന്‍ സാധ്യതയുള്ള തൊഴിലാളികളേക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണ്.

75 ശതമാനം ആളുകളെ വെട്ടി കുറച്ചാല്‍ ചെലവ് കുറയുന്നതിനോടൊപ്പം ലാഭക്ഷമത ഉയരുമെന്നും ഇത് കൂടുതല്‍ നിക്ഷേപകരെ കമ്ബനിയിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിടുന്നത് ദോഷകരമായി ബാധിക്കുമെന്നും പറയുന്നവരുണ്ട്. 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments