Sunday, July 14, 2024

HomeScience and Technologyടിക്‌ടോക് സിഗ്നല്‍ തുണയായി, 61-കാരന്റെ പിടിയില്‍ നിന്നും പെണ്‍കുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്

ടിക്‌ടോക് സിഗ്നല്‍ തുണയായി, 61-കാരന്റെ പിടിയില്‍ നിന്നും പെണ്‍കുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്

spot_img
spot_img

കെന്റക്കി: 61കാരന്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ തുണയായത് ടിക്-ടോക്കിലൂടെ വൈറലായ കൈയടയാളം. താന്‍ അതിക്രമത്തിനിരയാകുന്നുവെന്ന് സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന അടയാളം കാണിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. യു.എസിലെ കെന്റക്കിയിലാണ് സംഭവം.

കാറില്‍ പോകുകയായിരുന്ന പെണ്‍കുട്ടി താന്‍ അതിക്രമത്തിനിരയാണെന്ന് സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന ഹാന്‍ഡ് സിഗ്‌നല്‍ മറ്റൊരു കാറിലെ ഡ്രൈവര്‍ക്ക് നേരെ കാട്ടുകയായിരുന്നു. അടയാളം മനസിലാക്കിയ ഈ ഡ്രൈവര്‍ ഉടന്‍ തന്നെ വിവരം പൊലീസിലറിയിച്ചു. തുടര്‍ന്ന് വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ച പൊലീസ് പെണ്‍കുട്ടിയുണ്ടായിരുന്ന വാഹനം കണ്ടെത്തി മോചിപ്പിക്കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ 61കാരനായ ജെയിംസ് ഹെര്‍ബെര്‍ട്ട് ബ്രിക് എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

താന്‍ അതിക്രമത്തിനിരയാകുന്നുവെന്ന് ഒരാള്‍ക്ക് രഹസ്യമായി മറ്റൊരാളെ അറിയിക്കാനുള്ള അടയാളമാണ് പെണ്‍കുട്ടി കാട്ടിയത്. മറ്റൊരു വാഹനത്തിലെ ഡ്രൈവര്‍ക്ക് ഈ അടയാളം തിരിച്ചറിയാന്‍ സാധിച്ചതോടെയാണ് പൊലീസില്‍ അറിയിച്ചത്. കൈപ്പത്തി ഉള്‍വശം കണുന്ന വിധത്തില്‍ നിവര്‍ത്തിപ്പിടിച്ച് തള്ളവിരല്‍ ആദ്യം ഉള്ളിലേക്ക് മടക്കി പിന്നീട് വിരലുകള്‍ മുഴുവന്‍ മടക്കുന്നതാണ് അതിക്രമത്തിനും ഗാര്‍ഹിക പീഡനത്തിനും ഇരയാകുന്നുവെന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള മാര്‍ഗം. തനിക്ക് സഹായം ആവശ്യമുണ്ടെന്നാണ് ഈ അടയാളം കാണിക്കുന്നതിലൂടെ ഒരാള്‍ അറിയിക്കുന്നത്.

2020ല്‍ കോവിഡിനെ തുടര്‍ന്ന് ലോകമെങ്ങും ലോക്ഡൗണിലായ സമയത്ത് ഗാര്‍ഹിക അതിക്രമങ്ങളുടെ നിരക്കില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു. ഇതില്‍ നിന്ന് സഹായം തേടുന്നതിന്റെ ഭാഗമായാണ് കൈ ഉപയോഗിച്ചുള്ള അടയാളം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ടിക്-ടോക്കിലൂടെയാണ് ഇത് വൈറലായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments