സിഡ്നി: സെര്‍ബിയയുടെ ലോക ഒന്നാം നമ്ബര്‍ താരം നൊവാക് ജോകോവ്ച് ഓസ്ട്രേലിന്‍ ഓപെണിനില്ല.
താരത്തിന്റെ വിസ റദ്ദാക്കിയത് ചോദ്യം ചെയ്ത് സമര്‍പിച്ച അപീല്‍ ഓസ്ട്രേലിയന്‍ കോടതി തള്ളി. മൂന്ന് വര്‍ഷത്തേക്ക് പ്രവേശന വിലക്ക് ഏര്‍പെടുത്തിയ ഓസ്ട്രേലിയന്‍ സര്‍കാരിന്റെ തീരുമാനവും കോടതി ചോദ്യം ചെയ്തില്ലെന്നാണ് വിവരം. താരത്തോട് ഉടന്‍ ഓസ്ട്രേലിയ വിടാനാണ് നിര്‍ദേശം.
കോവിഡ് വാക്സിനെടുക്കാതെ ഓസ്ട്രേലിയന്‍ ഓപെണിനെത്തിയ ജോകോവിചിന്റെ വിസ ആദ്യം റദ്ദാക്കിയ നടപടി മെല്‍ബണ്‍ കോടതി റദ്ദാക്കിയിരുന്നു. കോവിഡ് വാക്സീനെടുക്കാത്തതിന്റെ പേരില്‍ ജോകോവിചിന് വിസ നിഷേധിക്കുകയും കുടിയേറ്റക്കാരെ തടഞ്ഞുവയ്ക്കുന്ന കേന്ദ്രത്തില്‍ നാലുദിവസം താമസിപ്പിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് താരം കോടതിയിലെ നിയമപോരാട്ടം ജയിച്ചതിലൂടെയാണ് ഓസ്ട്രേലിയന്‍ ഓപെണില്‍ കിരീടം നിലനിര്‍ത്താനിറങ്ങാന്‍ അവകാശം നേടിയെടുത്തത്. ഇതിന് പിന്നാലെയാണ് വീണ്ടും വിസ റദ്ദാക്കി വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഓസ്ട്രേലിയന്‍ സര്‍കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ കോടതി വിധിക്ക് പിന്നാലെ ഓസ്ട്രേലിയന്‍ ഓപെണ്‍ കോര്‍ടില്‍ ജോകോവിച് പരിശീലനം തുടങ്ങിയിരുന്നു. ടൂര്‍ണമെന്റില്‍ ജോകോവിചിനെ ടോപ് സീഡായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ചയാണ് ഓസ്ട്രേലിയന്‍ ഓപെണ്‍ ആരംഭിക്കുന്നത്