Saturday, April 20, 2024

HomeSportsടെന്നിസ് കോര്‍ട്ടിനോട്​ വിട പറയാന്‍ സാനിയ മിര്‍സ

ടെന്നിസ് കോര്‍ട്ടിനോട്​ വിട പറയാന്‍ സാനിയ മിര്‍സ

spot_img
spot_img

കോര്‍ട്ടിനോട്​ വിട പറയാന്‍ ഒരുങ്ങി സാനിയ മിര്‍സ. 2022 ഓസ്‌ട്രേലിയന്‍ ഓപ്പണിലെ വനിതാ ഡബിള്‍സിന്റെ ആദ്യ റൗണ്ടിലെ തോല്‍വിക്ക് ശേഷമാണ് താന്‍ വിരമിക്കുന്നുവെന്ന വാര്‍ത്ത ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ പുറത്ത് വിടുന്നത്.

ഇത് തന്റെ പര്യടനത്തിലെ അവസാന സീസണായിരിക്കുമെന്നും മത്സരം പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സാനിയ പറഞ്ഞു. സാനിയയും ഉക്രേനിയന്‍ പങ്കാളി നദിയ കിചെനോക്കും 4-6 6-7(5) എന്ന സ്‌കോറിനാണ് സ്ലോവേനിയന്‍ ടീമിനോട് പരാജയപ്പെട്ടത്. പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കാണ് ഭര്‍ത്താവ്.

2016ന് ശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി ടെന്നീസ് കോര്‍ട്ടില്‍ നിന്നും വിട്ടുനിന്ന സാനിയ 2020 ലാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്.

വിംബിള്‍ഡണില്‍ കിരീടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് സാനിയ. ഖേല്‍രത്നയും, അര്‍ജുന അവാര്‍ഡും നല്‍കി രാജ്യം സാനിയയെ ആദരിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments