സിയോള്‍: കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു സെമിയില്‍. പല്‍മ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ തായ്‌ലന്റ് താരം ബുസാനന്‍ ഓങ്ബംരുങ്ഫാനെ തോല്‍പ്പിച്ചാണ് സിന്ധു സെമിയില്‍ പ്രവേശിച്ചത്.
സിന്ധുവിന് മത്സരത്തിന്റെ തുടക്കത്തില്‍ അടിപതറിയെങ്കിലും, പിന്നീട് താരം മുന്നോട്ട് കുതിയ്‌ക്കുകയായിരുന്നു.