ബ്രസീല്‍: ഇതിഹാസ താരം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍കുടലില്‍ ക്യാന്‍സറിനു ചികിത്സ തേടിയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്‍്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അദ്ദേഹത്തെ വന്‍കുടലി ലെ ട്യൂമര്‍ നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുകയും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇടക്കിടെ അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റാവാറുണ്ട്.