സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറുടെ ഭാര്യ കാന്‍ഡിസ് ടോക്യോ ഒളിംപിക്‌സില്‍ കമന്റേറ്റര്‍. ഒളിംപിക്‌സിനുള്ള ബ്രോഡ്കാസ്റ്റിങ് യൂണിറ്റില്‍ കാന്‍ഡിസ് ഉള്‍പ്പെട്ടു.
കാമറയ്ക്ക് മുന്‍പില്‍ പുതുമുഖമല്ല കാന്‍ഡിസ്. ഓസ്‌ട്രേലിയയിലെ ടിവി സീരീസ് ആയ എസ്എഎസിലെ താരങ്ങളില്‍ ഒരാളാണ് വാര്‍ണറുടെ ഭാര്യ. ഒളിംപിക്‌സിലെ ഓപ്പണ്‍ വാട്ടര്‍ സ്വിമ്മിങ് ഉള്‍പ്പെടെയുള്ള മത്സര ഇനങ്ങളിലാണ് കാന്‍ഡിസ് കമന്റേറ്ററുടെ റോളില്‍ എത്തുക.
ഐപിഎല്‍ പതിനാലാം സീസണ്‍ ഉപേക്ഷിച്ചതിന് ശേഷം തന്റെ കുടുംബത്തിന് കാര്യങ്ങള്‍ പ്രയാസകരമായിരുന്നു എന്ന് കാന്‍ഡിസ് പറഞ്ഞിരുന്നു. കുട്ടികളുടെ സ്കൂളിലും മറ്റും എത്തി പലരും വാര്‍ണര്‍ സുരക്ഷിതനാണോ എന്നെല്ലാം അന്വേഷിച്ചുകൊണ്ടിരുന്നു. കുട്ടികള്‍ക്ക് എല്ലാം മനസിലാവുന്ന പ്രായമായിരിക്കുകയാണ്. എന്താണ് സംഭവിക്കുന്നത് എന്ന് അവര്‍ക്ക് മനസിലാവുന്നുണ്ടായി, കാന്‍ഡിസ് പറഞ്ഞു.
കുട്ടികളുമായി വലിയ അടുപ്പമാണ് വാര്‍ണര്‍ക്ക്. വാര്‍ണര്‍ നാട്ടിലേക്ക് എത്തുന്ന ദിവസവും നോക്കി കലണ്ടറില്‍ മാര്‍ക്ക് ചെയ്ത് ഓരോ ദിവസവും കുട്ടികള്‍ നോക്കി ഇരിക്കുകയായിരുന്നു എന്നും വാര്‍ണറുടെ ഭാര്യ പറഞ്ഞു. ഐപിഎല്‍ സീസണ്‍ മെയ് 4ന് ഉപേക്ഷിച്ചെങ്കിലും വാര്‍ണര്‍ക്കും മറ്റ് ഓസീസ് സംഘത്തിനും നാട്ടിലേക്ക് തിരിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാലിദ്വീപില്‍ രണ്ടാഴ്ച കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് പ്രവേശനം അനുവദിച്ചത്.