Friday, April 19, 2024

HomeSportsലോക ചെസ് ചാമ്പ്യന്‍ കാള്‍സനെ വീണ്ടും അട്ടിമറിച്ച്‌ ഇന്ത്യയുടെ കൗമാരതാരം ആര്‍. പ്രഗ്നാനന്ദ

ലോക ചെസ് ചാമ്പ്യന്‍ കാള്‍സനെ വീണ്ടും അട്ടിമറിച്ച്‌ ഇന്ത്യയുടെ കൗമാരതാരം ആര്‍. പ്രഗ്നാനന്ദ

spot_img
spot_img

ചെന്നൈ: ലോക ചെസ് ചാമ്ബ്യന്‍ മാഗ്നസ് കാള്‍സനെ വീണ്ടും അട്ടിമറിച്ച്‌ ഇന്ത്യന്‍ കൗമാരതാരം ആര്‍. പ്രഗ്നാനന്ദ. ചെസബിള്‍ മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ടൂര്‍ണമെന്‍റിലാണ് 16കാരന്‍റെ അട്ടിമറി ജയം.

സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തില്‍ കാള്‍സന്‍റെ പിഴവ് മുതലെടുത്ത് പ്രഗ്നാനന്ദ ജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്‍റില്‍ നോക്കൗട്ട് റൗണ്ടിലെത്താനുള്ള സാധ്യതയും പ്രഗ്നാനന്ദ നിലനിര്‍ത്തി.

മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് കാള്‍സനെ പ്രഗ്നാനന്ദ അട്ടിമറിക്കുന്നത്. നേരത്തെ ഫെബ്രുവരിയില്‍ എയര്‍തിംഗ്സ് മാസ്റ്റേഴ്സില്‍ ആയിരുന്നു ആദ്യ ജയം.

തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ കാള്‍സനെ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ 39 നീക്കങ്ങളില്‍ അന്ന് അടിയറവ് പറയിക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments