ഡല്‍ഹി: ലൈംഗികാരോപണ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് പ്രതിഷേധം.
മുഴുവന്‍ ജനങ്ങളും പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ കായികതാരങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
ചണ്ഡീഗഡ് ഐഎന്‍ടിയുസിയുടെയും കിസാന്‍ യൂണിയന്റെയും അംഗങ്ങള്‍ ഗുസ്തിക്കാര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മെഴുകുതിരി മാര്‍ച്ച് നടത്തി.
അതേസമയം, ബ്രിജ്ഭൂഷണ്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ഗുസ്തി താരങ്ങള്‍ മൊഴി നല്‍കി. പ്രായപൂര്‍ത്തിയാകാത്ത രണ്ട് താരങ്ങള്‍ അടക്കം നാലുപേരാണ് ബ്രിജ് ഭൂഷണെതിരെ മൊഴി നല്‍കിയത്. ശ്വാസോച്ഛാസം പരിശോധിക്കാനെന്ന വ്യാജേന ബ്രിജ്ഭൂഷണ്‍ മാറിടത്തിലും വയറിലും സ്പര്‍ശിച്ചെന്നാണ് മൊഴി. സമാനമായ രീതിയില്‍ ഓഫീസ് ഉള്‍പ്പെടെ എട്ടിടങ്ങളില്‍ ബ്രിജ്ഭൂഷണ്‍ പെരുമാറിയെന്ന് മൊഴിയില്‍ പറയുന്നു. ഇത് തങ്ങള്‍ക്ക് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുണ്ടാക്കിയെന്നും മൊഴിയിലുണ്ട്.