തനിക്കെതിരായ ഒരു ആരോപണമെങ്കിലും തെളിയിക്കപ്പെട്ടാല്‍ തൂങ്ങിമരിക്കുമെന്ന് റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവി ബ്രിജ് ഭൂഷണ്‍ സിംഗ്.ലൈംഗിക ആരോപണങ്ങളില്‍ ബ്രിജ് ഭൂഷണ്‍ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഇന്ത്യയിലെ മുന്‍നിര ഗുസ്തി താരങ്ങളായ ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, മറ്റ് പ്രമുഖ ഗ്രാപ്ലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ പ്രസ്താവന.
“എനിക്കെതിരെ ഉന്നയിക്കുന്ന ഒരു ആരോപണമെങ്കിലും തെളിയിക്കപെട്ടാല്‍ ഞാന്‍ തൂങ്ങിമരിക്കും. വിഷയം ഡല്‍ഹി പോലീസ് അന്വേഷിച്ചു വരികെയാണ്, അതിനാല്‍ ഈ വിഷയത്തില്‍ എനിക്ക് കൂടുതല്‍ വിശദമായി സംസാരിക്കാന്‍ കഴിയില്ല. ഇത് ആദ്യ ദിവസം മുതല്‍ ഞാന്‍ പറയുന്നു. ഗുസ്തിക്കാരുടെ പക്കല്‍ എനിക്കെതിരെ എന്തെങ്കിലും തെളിവുകള്‍ ഉണ്ടോ?. ഈ ഗുസ്തിക്കാര്‍ ഒഴികെ (പ്രതിഷേധിക്കുന്നവര്‍), ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ആരോടെങ്കിലും ചോദിക്കൂ. എന്റെ ജീവിതത്തിന്റെ 11 വര്‍ഷം ഞാന്‍ ഈ രാജ്യത്തിന് ഗുസ്തിക്ക് നല്‍കിയിട്ടുണ്ട് “- ബ്രിജ് ഭൂഷണ്‍ പറഞ്ഞു.