Sunday, September 15, 2024

HomeSportsഗുസ്തി താരങ്ങള്‍ മെഡലുകള്‍ ഗംഗയിലൊഴുക്കും

ഗുസ്തി താരങ്ങള്‍ മെഡലുകള്‍ ഗംഗയിലൊഴുക്കും

spot_img
spot_img

ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെതിരെ സമരം കടുപ്പിക്കാൻ താരങ്ങള്‍.

രാജ്യത്തിനു വേണ്ടി നേടിയ മെഡലുകളെല്ലാം ഗംഗാ നദിയിലൊഴുക്കാനാണ് പുതിയ നീക്കം. ഇന്നു വൈകീട്ട് ആറിന് ഹരിദ്വാറിലെ ഗംഗയില്‍ മെഡലുകള്‍ ഉപേക്ഷിക്കാനാണ് തീരുമാനം.

സമരത്തിന്റെ മുൻനിരയിലുള്ള ഗുസ്തി താരം സാക്ഷി മാലിക് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ജന്തര്‍ മന്ദറിലെ ഗുസ്തി താരങ്ങളുടെ സമരവേദിയടക്കം ഡല്‍ഹി പൊലീസ് പൊളിച്ചുനീക്കിയതിനു പിന്നാലെയാണ് പ്രഖ്യാപനം. തങ്ങളുടെ കണ്ണീര്‍ കാണാൻ രാഷ്ട്രപതി തയാറായില്ല. അതുകൊണ്ട് മെഡല്‍ രാഷ്ട്രപതിയെ തിരിച്ചേല്‍പ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സാക്ഷി ട്വീറ്റില്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ പെണ്‍മക്കള്‍ എന്നാണ് മോദി ഞങ്ങളെ മുൻപ് വിശേഷിപ്പിച്ചത്. എന്നാല്‍, പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം മാത്രമായിരുന്നു മോദിയുടെ പരിഗണന. ഫോട്ടോ എടുക്കാൻ മാത്രമേ അദ്ദേഹത്തിന് ഞങ്ങളെ ആവശ്യമുള്ളൂ-സാക്ഷി കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments