ഖത്തര്‍: മദ്യ നിരോധനം, ലൈംഗിക നിരോധനം ഉള്‍പ്പെടെ കടുത്ത നിയമങ്ങളാണ് ലോകകപ്പിന് മുന്നോടിയായി ഖത്തര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.
ഇവ ലംഘിച്ചാല്‍ ഏത് രാജ്യത്ത് ഉള്ളവരായാലും ഖത്തറിന്റെ നിയമം അനുസരിച്ച് കടുത്ത ശിക്ഷയും പിഴയും ഏറ്റുവാങ്ങേണ്ടിയും വരും. കൂടാതെ മയക്കുമരുന്ന് കടത്തലിനും ഉപയോഗത്തിനും കനത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലോകകപ്പ് നടക്കുന്ന കാലയളവില്‍ കര്‍ശന ലൈംഗിക നിയന്ത്രണം നടപ്പാക്കാനാണ് ഖത്തര്‍ തീരുമാനിച്ചിട്ടുള്ളത്. വിവാഹേതര ലൈംഗിക ബന്ധത്തെ ശക്തമായി എതിര്‍ക്കുന്ന രാജ്യമാണ് ഖത്തര്‍. അവിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ ഒരുമിച്ച് താമസിക്കുന്നതിനും വിലക്കുണ്ട്.
വ്യത്യസ്ത കുടുംബ പേരുള്ള അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഹോട്ടല്‍ ബുക്കിങ്ങുകളില്‍ നിന്ന് വിലക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സ്വവര്‍ഗ ലൈംഗികതയ്ക്കും കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും.
പൊതുസ്ഥലത്ത് ശരിയായി വസ്ത്രം ധരിക്കാത്തവര്‍ക്കും മദ്യപാന പാര്‍ട്ടികളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ശിക്ഷ ലഭിക്കും. പൊതുസ്ഥലത്ത് പുരുഷന്മാരും സ്ത്രീകളും പരസ്യമായി സ്നേഹം പ്രകടിപ്പിക്കുന്നതിനും വിലക്കുണ്ടാകും.