പാരീസ് ഒളിമ്പിക്‌സിന് ഇനി കഷ്ടിച്ച് ഒരു മാസം മാത്രമാണ് ബാക്കിനില്‍ക്കുന്നത്. ഒളിമ്പിക്‌സിനായുള്ള പരിശീലനത്തിലാണ് രാജ്യത്തെ കായികതാരങ്ങള്‍. വനിതാ ഗുസ്തി താരങ്ങളിൽ വലിയ പ്രതീക്ഷയാണ് രാജ്യത്തിനുള്ളത്. ആറ് വെയ്റ്റ് കാറ്റഗറികളിലായി അഞ്ച് വനിതാ താരങ്ങളാണ് ഇത്തവണത്തെ ഒളിമ്പിക് ക്വോട്ട സ്വന്തമാക്കിയത്. അതില്‍ പേരെടുത്ത് പറയേണ്ടയാളാണ് റിതിക ഹൂഡ. റോഹ്തകിലെ ഖാര്‍കഡ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന റിതിക 76 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിക്കുന്നത്.
എട്ട് വര്‍ഷം മുമ്പാണ് റിതിക ഗുസ്തി വേദികളിലേക്ക് എത്തിയത്. വളരെ ചെറിയ കാലം കൊണ്ട് തന്നെ ഒളിമ്പിക്‌സില്‍ പങ്കെടുക്കുകയെന്ന സ്വപ്‌നം റിതിക സ്വന്തമാക്കി. റിതികയുടെ ഈ നേട്ടത്തില്‍ അവരുടെ കുടുംബവും പരിശീലകനും സന്തോഷിക്കുകയാണ്. റിതികയുടെ കഠിനാധ്വാനമാണ് ഒളിമ്പിക്‌സ് വേദിയിലേക്ക് അവളെ എത്തിച്ചതെന്ന് കുടുംബം പറഞ്ഞു. റിലയന്‍സ് ഫൗണ്ടേഷനാണ് റിതികയ്ക്ക് ഇന്ന് എല്ലാവിധ പിന്തുണയും നല്‍കുന്നത്. അതുകൊണ്ട് തന്നെ താരത്തിന്റെ ഈ നേട്ടത്തില്‍ റിലയന്‍സ് ഗ്രൂപ്പും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
താന്‍ ഒരുപാട് കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും തീര്‍ച്ചയായും ഒളിമ്പിക്‌സില്‍ രാജ്യത്തിനായി ഒരു മെഡല്‍ താന്‍ സ്വന്തമാക്കുമെന്നും റിതിക പറഞ്ഞു. റോഹ്തകിലെ ഛോട്ടു റാം സ്റ്റേഡിയത്തിലാണ് റിതിക പരിശീലനം നടത്തുന്നത്. തന്റെ പരിശീലനത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താത്തയാളാണ് റിതികയെന്ന് അമ്മയായ നീലം പറഞ്ഞു. പരിശീലകന്‍ മന്‍ദീപിനും ഇതേ അഭിപ്രായമാണുള്ളത്. ഗുസ്തി വേദിയില്‍ എതിരാളിയ്ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള റിതികയുടെ കഴിവ് ഒളിമ്പിക്‌സ് വേദിയില്‍ രാജ്യത്തിന് ഒരു മെഡല്‍ നേടിത്തരുമെന്നും താരത്തിന്റെ കുടുംബവും പരിശീലകനും തീര്‍ത്തുപറഞ്ഞു.
ഡയറ്റ്, ഫിസിയോതെറാപ്പി എന്നിവയ്ക്ക് പുറമെ റിതികയെ സാമ്പത്തികമായും റിലയന്‍സ് ഫൗണ്ടേഷന്‍ പിന്തുണയ്ക്കുന്നുണ്ട്. കായിക താരങ്ങളുടെ പ്രകടനം കൃത്യമായി വിലയിരുത്തുന്ന റിലയന്‍സ് ഫൗണ്ടേഷന്‍ അവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുന്നുണ്ട്. റിതികയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും തങ്ങള്‍ ചെയ്ത് കൊടുക്കുന്നതായി റിലയന്‍സ് ഫൗണ്ടേഷന്‍ പ്രതിനിധി ശ്രുതി പറഞ്ഞു. പരിശീലനവുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും തങ്ങള്‍ ഒരുക്കിക്കൊടുക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. റിതികയില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും പാരീസ് ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യയ്ക്കായി ഒരു മെഡല്‍ നേടിയെടുക്കാന്‍ റിതികയ്ക്ക് കഴിയുമെന്നും അവര്‍ പറഞ്ഞു