Friday, March 29, 2024

HomeSportsകോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് വെള്ളി

spot_img
spot_img

ബര്‍മിങ്ങാം: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ആദ്യ മെഡല്‍ നേടി. പുരുഷന്‍മാരുടെ 55 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സങ്കേത് മഹാദേവ് സര്‍ഗാര്‍ വെള്ളി നേടി.ആകെ 248 കിലോഗ്രാം ഉയര്‍ത്തിയാണ് വെള്ളി മെഡല്‍ നേടിയത്.

249 കിലോ ഉയര്‍ത്തിയ മലേഷ്യയുടെ ബിന്‍ കസ്ദാന്‍ മുഹമ്മദ് അനീഖിനാണ് സ്വര്‍ണം. ശ്രീലങ്കയുടെ ദിലങ്ക ഇസുരു കുമാര യോഗഡെ 225 കിലോഗ്രാം ഉയര്‍ത്തി വെങ്കലം നേടി.

സ്നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 135 കിലോയും ഉയര്‍ത്തിയാണ് സര്‍ഗര്‍ വെള്ളി മെഡല്‍ നേടിയത്. സ്നാച്ചില്‍ ആദ്യ ശ്രമത്തില്‍ 107 കിലോഗ്രാം ഉയര്‍ത്തിയ സര്‍ഗാര്‍ രണ്ടാം ശ്രമത്തില്‍ അത് 111 കിലോഗ്രാമായി ഉയര്‍ത്തി. മൂന്നാം ശ്രമത്തില്‍ 113 കിലോ ഉയര്‍ത്തി. സ്നാച്ച്‌ മത്സരം അവസാനിച്ചയുടന്‍, സര്‍ഗാര്‍ മെഡല്‍ ഏതാണ്ട് സീല്‍ ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments