Friday, April 19, 2024

HomeSportsമയക്കുമരുന്ന് കേസ്; യുഎസ് ബാസ്‌കറ്റ് ബോള്‍ താരത്തിന് റഷ്യയില്‍ 9 വര്‍ഷം തടവ്

മയക്കുമരുന്ന് കേസ്; യുഎസ് ബാസ്‌കറ്റ് ബോള്‍ താരത്തിന് റഷ്യയില്‍ 9 വര്‍ഷം തടവ്

spot_img
spot_img

മയക്കുമരുന്ന് കേസില്‍ യുഎസ് ബാസ്‌കറ്റ് ബോള്‍ താരം ബ്രിട്ട്‌നി ഗ്രിനറിന് 9 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച്‌ റഷ്യ.രണ്ട് തവണ ഒളിമ്ബിക് സ്വര്‍ണ്ണ മെഡല്‍ ജേതാവും വനിതാ നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ താരവുമായ ഗ്രിനര്‍, ഒരു മത്സരത്തിനായി റഷ്യന്‍ ടീമിന് വേണ്ടി കളിക്കാന്‍ എത്തിയപ്പോഴാണ് അറസ്റ്റിലാകുന്നത്.

ബാസ്‌കറ്റ് ബോള്‍ താരത്തിനെതിരായ റഷ്യയുടെ നടപടി സ്വീകാര്യമല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.

അമേരിക്കയും റഷ്യയും തമ്മില്‍ തടവുകാരെ കൈമാറ്റം ചെയ്യുന്ന പുതിയ തീരുമാനത്തിന് ഇത് വഴിയൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാഷിഷ് ഓയില്‍ അടങ്ങിയ വാപ് കാട്രിഡ്ജുകളാണ് ഗ്രിനറിന്റെ കൈവശം നിന്ന് പിടിച്ചെടുത്തത്. താരം കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. 9 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് പുറമേ 16,990 ഡോളറും പിഴ ചുമത്തിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments