താന്‍ ഒരു സ്‌പോര്‍ട്‌സ് ടീമിനെയും സ്വന്തമാക്കാന്‍ പോകുന്നില്ലെന്ന് വെളുപ്പെടുത്തി ശതകോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോണ്‍ മസ്‌ക്.
ലോക ജനതയേയും കായിക ലോകത്തേയും ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിച്ച ട്വീറ്റിന് ശേഷമാണ് പ്രതികരണവുമായി മസ്ക് രംഗത്തെത്തിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ താന്‍ സ്വന്തമാക്കാന്‍ പോകുന്നു, എല്ലാവര്‍ക്കും സ്വാഗതമെന്ന് മസ്‌ക് പറഞ്ഞിരുന്നു. അമേരിക്കയിലെ ഏറ്റവും വലിയ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളെയും താന്‍ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന മസ്‌കിന്റെ തന്നെ ട്വീറ്റിന് മറുപടിയായിട്ടാണ് യുണൈറ്റഡിനെ ബന്ധപ്പെടുത്തി മസ്‌ക് ട്വീറ്റ് ചെയ്തത്.
ഇത് വളരെയധികം വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ് വിശദ്ധീകരണവുമായി മസ്‌ക് രംഗതെത്തിയത്. ‘ഇത് വളരെ കാലമായി ട്വിറ്ററില്‍ നടക്കുന്ന തമാശയാണ്.
ഞാന്‍ ഒരു സ്‌പോര്‍ട്‌സ് ടീമിനെയും സ്വന്തമാക്കാന്‍ പോകുന്നില്ലെന്നാണ് മസ്‌കിന്റെ മറുപടി’. എന്നാല്‍ ഇനി താന്‍ ഏതെങ്കിലും ടീമിനെ സ്വന്തമാക്കുകയാണെങ്കില്‍ അത് യുണൈറ്റഡായിരിക്കും. മസ്‌ക് ട്വീറ്റ് ചെയ്തു