Saturday, April 19, 2025

HomeSportsവനിതാ ക്രിക്കറ്റ് താരം ജുലന്‍ ഗോസ്വാമി വിരമിക്കുന്നു

വനിതാ ക്രിക്കറ്റ് താരം ജുലന്‍ ഗോസ്വാമി വിരമിക്കുന്നു

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജുലന്‍ ഗോസ്വാമി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

സെപ്റ്റംബര്‍ 24ന് ലോര്‍ഡ്സില്‍ അവസാന മത്സരം കളിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്ബരയിലെ മൂന്നാം ഏകദിനമാണിത്. വെള്ളിയാഴ്ച ഇംഗ്ലണ്ടിനെതിരായ പരമ്ബരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ജുലനെയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഏകദിന ലോകകപ്പിന് ശേഷം ജുലന് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. ശ്രീലങ്കയ്ക്ക് എതിരായ പരമ്ബരയിലും അവര്‍ കളിച്ചിരുന്നില്ല. വനിതാ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരമെന്ന വിശേഷണത്തോടെയാണ് ജുലന്‍ കരിയര്‍ അവസാനിപ്പിക്കുന്നത്. ഇതുവരെ 352 വിക്കറ്റുകള്‍ ജുലന്‍ വീഴ്ത്തിയിട്ടുണ്ട്.

ബംഗാള്‍ സ്വദേശിയായ താരത്തിന് 39 വയസ്സുണ്ട്. ഏകദിനത്തില്‍ 201 മത്സരങ്ങള്‍ കളിച്ച താരം 252 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 12 ടെസ്റ്റില്‍ നിന്ന് 44 വിക്കറ്റും 68 ടി20യില്‍ നിന്ന് 56 വിക്കറ്റും ജുലന്‍ നേടിയിട്ടുണ്ട്.

2022ല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലൂടെയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments