Saturday, September 23, 2023

HomeSportsദേശീയ ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പിന് സ്റ്റേ

ദേശീയ ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പിന് സ്റ്റേ

spot_img
spot_img

ദേശീയ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിന് സ്റ്റേ. പഞ്ചാബ്- ഹരിയാന കോടതിയാണ് നാളെ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്.

ഹരിയാന റെസിലിംഗ് ഫെഡറേഷന്റെ ഹര്‍ജിയിലാണ് കോടതി നടപടി. നേരത്തെ ജൂണ്‍ മാസം ആയിരുന്നു ആദ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ബ്രിജ്‌ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ്‌ മത്സരം. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഉത്തര്‍പ്രദേശില്‍നിന്നുള്ള സഞ്‌ജയ്‌കുമാര്‍ സിങ്ങാണ്‌ ബ്രിജ്‌ഭൂഷന്റെ സ്ഥാനാര്‍ഥി. എതിരാളി 2010 കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സ്വര്‍ണമെഡല്‍ ജേത്രിയായ അനിത ഷിയോണാണ്‌.

അതേസമയം, ബ്രിജ് ഭൂഷണിന്റെ അനുയായിയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഡബ്ലിയുഎഫ്‌ഐ ജോയിന്റ സെക്രട്ടറിയുമായ സഞ്ജയ്സിംഗിനെ പുതിയ അധ്യക്ഷനാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഗുസ്തിതാരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഗുസ്തിതാരങ്ങളായ സാക്ഷിമാലിക്, വിനേഷ്ഫോഗട്ട്, ബജ്റങ് പുണിയ തുടങ്ങിയവര്‍ വ്യാഴാഴ്ച ഇതുമായിബന്ധപ്പെട്ട വാര്‍ത്താസമ്മേളനം നടത്താന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് തടയുകയായിരുന്നു.

വ്യാഴാഴ്ച്ച പകല്‍ 12.30യ്ക്ക് ഗുസ്തിതാരങ്ങള്‍ രാജ്ഘട്ടില്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, രാജ്ഘട്ടിലും പരിസരത്തും നിരോധനനാജ്ഞ പ്രഖ്യാപിച്ച്‌ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചതിനെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം മാറ്റിവെക്കാന്‍ നിര്‍ബന്ധിതരായെന്ന് ഗുസ്തിതാരങ്ങള്‍ അറിയിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments