ഏഷ്യൻ ചാമ്ബ്യൻസ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ മലേഷ്യയെ 4-3ന് തോല്‍പ്പിച്ചു.
ആദ്യ രണ്ട് ക്വാര്‍ട്ടറുകളില്‍ മലേഷ്യ ഇന്ത്യയ്ക്ക് കനത്ത ഭീഷണിയായിരുന്നു സൃഷ്ടിച്ചത്.
എന്നാല്‍ മൂന്നാം ക്വാര്‍ട്ടറിലെ ഇരട്ട ഗോളിന്റെ പിൻബലത്തില്‍ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തി. ജുഗ്‌രാജ് സിംഗ്, ഹര്‍മൻപ്രീത് സിംഗ്, ഗുര്‍ജന്ത് സിംഗ്, അകാശ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. ഇന്ത്യയുടെ ഗോള്‍വല കാത്തത് പി.ആര്‍ ശ്രീജേഷാണ്.