വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ സ്പെയ്ന്‍ കിരീടമുയര്‍ത്തിയതിന് പിന്നാലെയുണ്ടായ ചുംബന വിവാദത്തില്‍ ക്ഷമാപണവുമായി സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ്.
ഞായറാഴ്ച നടന്ന സമ്മാനദാന ചടങ്ങില്‍ സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയെ ചുംബിച്ചതിനാണ് ലൂയിസ് റൂബിയാലെസ് മാപ്പ് ചോദിച്ചത്.
സമ്മാനദാന ചടങ്ങിനിടയില്‍ റൂബിയാലെസ്, സ്പാനിഷ് താരത്തെ കെട്ടിപ്പിടിക്കുകയും ചുണ്ടില്‍ ചുംബിക്കുകയും ചെയ്തിരുന്നു. മറ്റ് താരങ്ങളെ കവിളിലാണ് ചുംബിച്ചത്. റൂബിയാലെസിന്റെ പെരുമാറ്റം ഇഷ്ടമായില്ലെന്ന് ഹെര്‍മോസോ ഇന്‍സ്റ്റാഗ്രാം ലൈവില്‍ പറഞ്ഞതോടെയാണ് സംഭവം വിവാദമായത്.താൻ ചെയ്തത് തെറ്റാണെന്നും അത് അംഗീകരിക്കുന്നെന്നും ആ നിമിഷത്തെ ആവേശത്തില്‍ ചെയ്തതാണെന്നും റൂബിയാലെസ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.