ഞായറാഴ്ച അയർലൻഡിലെ യൂഗാലിൽ നടന്ന ട്രയാത്ത്‌ലൺ ഇനത്തിന്റെ 1.9 കിലോമീറ്റർ നീന്തൽ മത്സരത്തിനിടെ വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പുരുഷ അത്‌ലറ്റുകൾ മരിച്ചു. IRONMAN 70.3 എന്ന അയർലൻഡ് റേസിനിടെയാണ് മരണം സംഭവിച്ചത്.
40 ഉം 60 ഉം വയസുള്ള പുരുഷന്മാരെ എമർജൻസി സർവീസുകൾ വെള്ളത്തിൽ നിന്ന് പുറത്തെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.ശനിയാഴ്ചയാണ് പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നതെങ്കിലും ബെറ്റി കൊടുങ്കാറ്റിന്റെ ആഘാതത്തെ തുടർന്ന് ഒരു ദിവസത്തേക്ക് മാറ്റിവച്ചു.
വേൾഡ് ട്രയാത്ത്‌ലോൺ കോർപ്പറേഷൻ (ഡബ്ല്യുടിസി) സംഘടിപ്പിക്കുന്ന വിവിധ ദീർഘദൂര ട്രയാത്തലൺ മത്സരങ്ങളിൽ ഒന്നാണ് IRONMAN 70.3. പേര് സൂചിപ്പിക്കുന്നത് പോലെ, പരിപാടിയിൽ പങ്കെടുക്കുന്നവർ മൊത്തം 70.3 കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്.
റേസ് കോഴ്സിൽ 1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ ബൈക്ക് സവാരി, 21.1 കിലോമീറ്റർ ഓട്ടം എന്നിവ ഉൾപ്പെടുന്നു.