ബാകു : ചെസ് ലോകകപ്പില്‍ ഫൈനല്‍ പോരാട്ടത്തില്‍ മാഗ്‌നസ് കാള്‍സണോട് ഇന്ത്യയുടെ ആര്‍ പ്രഗ്‌നാനന്ദ പൊരുതി കീഴടങ്ങി. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്ബര്‍ താരമായ കാള്‍സണെ സമനിലയില്‍ കുരുക്കിയ പ്രഗ്‌നാനന്ദ ടൈബ്രേക്കറില്‍ പരാജയം സമ്മതിക്കുകയായിരുന്നു.
മാഗ്‌നസ് കാള്‍സണിന്റെ ആദ്യ ലോകകപ്പ് കിരീടമാണിത്.
32കാരനും അഞ്ച് തവണ ലോക ജേതാവുമായ കാള്‍സണോട് 18 വയസ് മാത്രമുള്ള പ്രഗ്‌നാനന്ദ കാഴ്ചവെച്ച പോരാട്ടം ഇന്ത്യന്‍ കായികരംഗത്തിന് സുവര്‍ണ പ്രതീക്ഷകള്‍ നല്‍കുന്നതായി.
ചെസ് ലോകകപ്പ് ചരിത്രത്തില്‍ മാഗ്‌നസ് കാള്‍സണും ആര്‍ പ്രഗ്‌നാനന്ദയും ആദ്യമായാണ് മുഖാമുഖം വന്നത്.
ടൈബ്രേക്കറിലെ ആദ്യ ഗെയിം കാള്‍സണ്‍ ജയിക്കുകയും രണ്ടാം ഗെയിം പത്ത് മിനുട്ട് പിന്നിട്ടപ്പോള്‍ കൈകൊടുത്ത് ഇരുവരും മത്സരം അവസാനിപ്പിക്കുകയുമായിരുന്നു. പ്രഗ്നാനന്ദ കനത്ത പോരാട്ടമാണ് നടത്തിയത്.
ഇതോടെ ലോകകപ്പ് കിരീടം നേടിയ കാള്‍സണ് 1.1 ലക്ഷം ഡോളര്‍ പാരിതോഷികമായി ലഭിക്കും. പ്രഗ്നാനന്ദക്ക് 80,000 ഡോളറാണ് ലഭിക്കുക.