Monday, October 7, 2024

HomeSportsകാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ നാലു വിക്കറ്റ് ജയം ; സെഞ്ചൂറിയന്‍ ക്യാപ്റ്റനായി രോഹന്‍ കുന്നുമ്മല്‍...

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ നാലു വിക്കറ്റ് ജയം ; സെഞ്ചൂറിയന്‍ ക്യാപ്റ്റനായി രോഹന്‍ കുന്നുമ്മല്‍ ; 58 പന്തില്‍ 103 റണ്‍സ്

spot_img
spot_img

തിരുവനന്തപുരം: രോഹന്‍ കുന്നുമ്മലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ തുണയില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന് ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ നാലു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം റോയല്‍സ് കാലിക്കറ്റിനു മുന്നില്‍ വെച്ച 171 റണ്‍സ് വിജയ ലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കി നില്‌ക്കെ കാലിക്കറ്റ് മറികടന്നു. 58 പന്തില്‍ നിന്നും 103 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലാണ് കാലിക്കറ്റിന്റെ വിജയശില്പി. ആറു സിക്‌സും ഒന്‍പത് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്. സല്‍മാന്‍ നിസര്‍ -രോഹന്‍ കുന്നുമ്മല്‍ കൂട്ടുകെട്ട് നേടിയ 88 റണ്‍സ് വിജയത്തിന് നിര്‍ണായകമായി. സല്‍മാന്‍ നിസാര്‍ 30 പന്തില്‍ നിന്നും 34 റണ്‍സ് നേടി. ട്രിവാന്‍ഡ്രത്തിനു വേണ്ടി അവസാന ഓവര്‍ എറിഞ്ഞ അഖിന്‍ സത്താറിന്റെ നാലാം പന്തില്‍ പള്ളം അന്‍ഫല്‍ സിംഗിള്‍ എടുത്താണ് കാലിക്കറ്റിന്റെ വിജയ റണ്‍ കുറിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം റോയല്‍സ് ഓപ്പണര്‍ റിയാസ് ബഷീറിന്റെയും ഗോവിന്ദ് പൈയുടേയും അര്‍ധ സെഞ്ചുറികളുടെ മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. 54 പന്തില്‍ നിന്നും രണ്ട് സിക്‌സും ഒന്‍പത് ബൗണ്ടറിയും ഉള്‍പ്പെടെ 79 റണ്‍സ് നേടിയ ഗോവിന്ദ് പൈയാണ് ട്രിവാന്‍ഡ്രത്തിന്റെ ടോപ് സ്‌കോറര്‍ .

ഓപ്പണര്‍ റിയാ ബഷീര്‍ 47 പന്തില്‍ നിന്നും രണ്ട് സിക്‌സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെ 64 റണ്‍സ് നേടി.
ട്രിവാന്‍ഡ്രത്തിന്റെ ആദ്യ വിക്കറ്റ് ടീം സ്‌കോര്‍ 26 ലെത്തി നില്‌ക്കെ നഷ്ടമായി. എട്ടു പന്തില്‍ നിന്നും അഞ്ചു റണ്‍സ് നേടിയ എസ്. സുബിനെ അഖില്‍ദേവ് എറിഞ്ഞ നാലാം ഓവറിലെ അഞ്ചാം പന്തില്‍ അഖില്‍ സ്‌കറിയ ക്യാച്ച് എടുത്താണ് പുറത്താക്കിയത്. തുടര്‍ന്നെത്തിയ ഗോവിന്ദ് പൈ റിയാ ബഷീറുമായി ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. 18-ാം ഓവറിലെ രണ്ടാം പന്തില്‍ അഖില്‍ദേവ് റിയാബഷിറിനെ സല്‍മാന്‍ നിസാറിന്റെ കൈകളിലെത്തിച്ചപ്പോള്‍ ട്രിവാന്‍ഡ്രം 148 എന്ന നിലയില്‍. ടീം സ്‌കോര്‍ വേഗത്തില്‍ ഉയര്‍ത്തുന്നതിനായി കൂറ്റനടിക്ക് ശ്രമിച്ച ഗോവിന്ദ് പൈയെ ടീം സ്‌കോര്‍ 162 ലെത്തി നില്‌ക്കെ എഖില്‍ സ്‌കറിയ രോഹന്‍ കുന്നുമ്മലിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ എം.എസ് അഖില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സല്‍മാന്‍ നിസാറിന് ക്യാച്ച് നല്കി പുറത്തായി. അബ്ദുള്‍ ബാസിത്(12), വിനോദ്കുമാര്‍(രണ്ട്) എന്നിവര്‍ പുറത്താകാതെ നിന്നു.

ഇന്നത്തെ വിജയത്തോടെ കാലിക്കറ്റ് ഗ്ലോബ്് സ്റ്റാര്‍സ് സെമിയില്‍ ഇടംപിടിച്ചു. പോയിന്റ് പട്ടികയില്‍ കൊല്ലം സെയ്‌ലേഴ്് ഒന്നാമതും കാലിക്കറ്റ് ഗ്ലോബ്‌സാറ്റാര്‍സ്് രണ്ടാമതുമെത്തി. 16 ന് ലീഗ് മത്സരങ്ങള്‍ അവസാനിക്കും 17 ന് സെമിയും 18 ന് ഫൈനലും കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments