Sunday, November 27, 2022

HomeSportsഇന്ത്യയും ലോകകപ്പ് ഫുട്ബോളും 1950ലെക്കൊരു തിരിഞ്ഞുനോട്ടം.

ഇന്ത്യയും ലോകകപ്പ് ഫുട്ബോളും 1950ലെക്കൊരു തിരിഞ്ഞുനോട്ടം.

spot_img
spot_img

അജു വാരിക്കാട്

ഫുട്ബോൾ ലോകകപ്പിലെ വളരെയധികം പ്രത്യേകതകൾ നിറഞ്ഞ വർഷമായിരുന്നു 1950ലെ ലോകകപ്പ് . രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 1938 നുശേഷം 1942 ലേയും 1946ലേയും ലോകകപ്പുകൾ ഫിഫ ഉപേക്ഷിച്ചിരുന്നു. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഫുട്ബോൾ ലോകകപ്പ് വീണ്ടും അരങ്ങേറുന്നു എന്ന് പ്രത്യേകതയും 1950ലെ ലോകകപ്പിന് ഉണ്ടായിരുന്നു. വലിയ പ്രതീക്ഷകൾ വച്ച് പുലർത്തിയിരുന്ന ഒരു ലോകകപ്പ് ആയിരുന്നു അത്. ലോകകപ്പിന്റെ ആദ്യ മൂന്നു സീസണുകൾ നടന്നത് യൂറോപ്പിൽ ആയിരുന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അസ്ഥിരത നിലനിന്നിരുന്ന യൂറോപ്പിലും അമേരിക്കയിലും ലോകകപ്പ് നടത്താൻ പറ്റില്ല എന്ന വാദം ശക്തമായി ഉയർന്നു. അങ്ങനെയാണ് യൂറോപ്പിന് പുറത്ത് ആദ്യമായി സൗത്ത് അമേരിക്കയിൽ ബ്രസീലിൽ ഫുട്ബോൾ മാമാങ്കം അരങ്ങേറുന്നത്. രണ്ടാം ലോകമഹായുദ്ധാനന്തര സാമ്പത്തിക പ്രതിസന്ധികൾ മൂലം പല രാജ്യങ്ങൾക്കും 1950ലെ ലോകകപ്പിൽ ക്ഷണം ലഭിച്ചില്ലെങ്കിലും പങ്കെടുക്കുവാൻ സാധിച്ചില്ല. യുദ്ധത്തിൽ പരാജയപ്പെട്ട ജപ്പാനെയും ജർമ്മനിയെയും അന്നത്തെ ലോകകപ്പിൽ പങ്കെടുക്കുവാൻ പോലും അനുവദിച്ചില്ല അത്രമാത്രം തടസ്സങ്ങൾ അന്ന് ഉണ്ടായിരുന്നു.

ലോകമഹായുദ്ധത്തിന് ശേഷം അരങ്ങേറുന്ന ഫുട്ബോൾ മാമാങ്കം എന്നതിലുപരി ഇന്ത്യക്കാരെ സംബന്ധിച്ച് ആ ലോകകപ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പിൽ പങ്കെടുക്കുവാൻ ക്ഷണം ലഭിച്ചിരുന്നു എന്ന പ്രത്യേകതയും ആ ലോകകപ്പിന് ഉണ്ടായിരുന്നു. എന്നാൽ (രസകരമായ) പല കാരണങ്ങൾ കൊണ്ട് ഇന്ത്യ അതിൽ നിന്ന് പിന്മാറുകയാണ് ഉണ്ടായത്.

അതിനു പിന്നിലെ ഒരു കഥ ഞാൻ പറയാം.
1950ലെ ലോകകപ്പിന് യോഗ്യത നേടിയത് മൊത്തം 16 ടീമുകൾ ആയിരുന്നു. നാലുപേർ അടങ്ങുന്ന നാല് ഗ്രൂപ്പുകളായി അവരെ വിഭജിക്കുകയും ചെയ്തു. ഗ്രൂപ്പ് സി യിൽ ഇറ്റലി സ്വീഡൻ പരാഗ്വേ എന്നീ ടീമുകൾക്കൊപ്പം നമ്മുടെ ഇന്ത്യയും ഇടം പിടിച്ചിരുന്നു. എന്നാൽ ദൗർഭാഗ്യം എന്ന് പറയട്ടെ ആ വർഷത്തെ ലോകകപ്പ് കളിക്കുവാൻ യോഗ്യത നേടിയ സ്കോട്ട് ലാൻഡ് തുർക്കി എന്നീ ടീമുകൾ ലോകകപ്പിൽ നിന്ന് പിന്മാറുന്നു എന്ന വാർത്തയോടൊപ്പം ഇന്ത്യൻ ടീമും പിന്മാറുന്നു എന്ന വാർത്ത വേദനയോടെയാണ് ഇന്ത്യൻ ജനത കേട്ടത്. മൂന്ന് ടീമിനും വ്യത്യസ്തമായ കാരണങ്ങളാണ് പിന്മാറുന്നതിനായി പറഞ്ഞത്. മറ്റ് രണ്ട് ടീമുകളും പിന്മാറുന്നതിനായി പറഞ്ഞ കാരണങ്ങളേക്കാൾ വ്യത്യസ്തമായിരുന്നു ഇന്ത്യയുടെ കാരണം. 1948 ലെ ഒളിമ്പിക്സിന് ശേഷം നഗ്നപാതരായി കളിക്കുന്നത് വിലക്കിക്കൊണ്ട് ഫിഫ ഉത്തരവിറക്കുന്നു. 1948 ലെ ഒളിമ്പിക്സിൽ ഇന്ത്യ ഫ്രാൻസിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. അന്നുവരെ ഇന്ത്യൻ ഫുട്ബോൾ ടീം നഗ്നപാതരായി മാത്രമായിരുന്നു കളിച്ചിരുന്നത്. ബൂട്ട് ഉപയോഗിച്ച് കളിച്ച ടീമിന് ശീലമില്ല. ബൂട്ടിട്ട് കളിക്കുന്നതിലെ പരിശീലനക്കുറവ് പല കളികളിലും ബാധിച്ചിരുന്നു. അതുമാത്രമല്ല ടീം സെലക്ഷനിലെ അപാകതയും ബ്രസീൽ വരെ യാത്ര ചെലവിലെ ബുദ്ധിമുട്ടുമാണ് ഇന്ത്യയെ പിന്മാറുവാൻ നിർബന്ധിച്ചത് എന്ന ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. അതുമാത്രമല്ല ആ കാലത്ത് ലോകകപ്പിനേക്കാൾ പ്രാധാന്യം ഒളിമ്പിക്സിലെ ഫുട്ബോൾ മത്സരങ്ങൾക്ക് കൊടുത്തിരുന്നു. ഭാരിച്ച ചെലവും പേറി ഇത്ര ദൂരം കളിക്കാരെ കൊണ്ടുപോകുവാൻ ഇന്ത്യയുടെ ഫുട്ബോൾ ഫെഡറേഷൻ അന്ന് താല്പര്യം കാണിച്ചതുമില്ല. എന്തായാലും ബൂട്ട് ധരിച്ച് കളിക്കാൻ അറിയാത്തത് കാരണം ലോകകപ്പിൽ നിന്ന് പിന്മാറേണ്ടി വന്ന ടീം എന്ന ചീത്തപ്പേര് അങ്ങനെ ഇന്ത്യയ്ക്ക് സ്വന്തമായി.

അന്ന് ഇന്ത്യ പങ്കെടുത്തിരുന്നു എങ്കിൽ ഇന്ന് ഇന്ത്യക്ക് നേരിടേണ്ടിവരുന്ന ലോകകപ്പിലെ അവഗണനകൾ പലതും ഒഴിവാക്കാമായിരുന്നു എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഇനിയും എത്ര കാലം ഇന്ത്യക്ക് കാത്തിരിക്കേണ്ടി വരും മറ്റൊരു ലോകകപ്പിന് യോഗ്യത നേടുവാൻ? അറിയില്ല എങ്കിലും പ്രതീക്ഷയോടെ

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments