Thursday, April 18, 2024

HomeSportsഉഷ സ്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സിലെ കോച്ച്‌ തൂങ്ങി മരിച്ച നിലയില്‍

ഉഷ സ്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സിലെ കോച്ച്‌ തൂങ്ങി മരിച്ച നിലയില്‍

spot_img
spot_img

കോഴിക്കോട്: കിനാലൂര്‍ ഉഷ സ്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സിലെ അസിസ്റ്റന്‍റ് കോച്ചിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

തമിഴ്നാട് കോയമ്ബത്തൂര്‍ സ്വദേശിനി ജയന്തി( 22) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ബാലുശ്ശേരി പൊലീസ് അറിയിച്ചു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ഒന്നര വര്‍ഷം മുന്‍പാണ് ജയന്തി ഉഷ സ്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സില്‍ കോച്ചായി ജോലിയില്‍ പ്രവേശിപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി സഹകോച്ചുമാരുടെയും വിദ്യര്‍ത്ഥികളുടെയും മൊഴി രേഖപ്പെടുത്തും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments