ഹാങ്ചൗ: ഇന്ത്യൻ ചരിത്രത്തില്‍ ആദ്യമായി ഏഷ്യൻ ഗെയിംസിന്റെ 14-ാം ദിനത്തില്‍ ഇന്ത്യക്ക് 100 മെഡലുകളെന്ന അതുല്യ നേട്ടം.
വനിതകളുടെ കബഡിയില്‍ ചൈനീസ് തായ്പേയിയെ തോല്‍പ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടിയതോടെയാണ് മെഡല്‍ നേട്ടം സെഞ്ച്വറിയടിച്ചത്.
വാശിയേറിയ പോരാട്ടത്തില്‍ 26-25 എന്ന സ്കോറിനാണ് കബഡിയില്‍ ഇന്ത്യൻ വനിതകളുടെ നേട്ടം. കബഡിയിലെ സുവര്‍ണ നേട്ടത്തിന് പുറമെ അമ്ബെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടിയതോണ് ഇന്ത്യ മെഡല്‍ നേട്ടം നൂറിലേക്ക് എത്തിച്ചത്. 25 സ്വര്‍ണം 35 വെള്ളി, 40 വെങ്കലവും അടക്കം 100 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ.
ഇന്ത്യയുടെ മെഡല്‍ നേട്ടം നൂറില്‍ നില്‍ക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്