ഡൽഹി:2022 നവംബർ 2 മുതൽ 6 വരെ ഡൽഹിയിൽവച്ച് നടന്ന ഇന്ത്യൻ ഓപ്പൺ ഇന്റർനാഷണൽ കിക്ക്ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ നേടി അഭിജിത്ത് രാമചന്ദ്രൻ. തിരുവനന്തപുരം തമലം വെളിയത്തുമേലേവീട്ടിൽ ശ്രീ രാമചന്ദ്രൻനായർ – ജയകുമാരി ദമ്പ്തികളുടെ മകൻ ആണ് അഭിജിത്ത് രാമചന്ദ്രൻ. തിരുവനന്തപുരം പൂജപ്പുര യോഷിസ് സ്പോർട്സ് ക്ലബ്ബിലാണ് അഭിജിത്ത് പരിശീലനം നേടിയത്. ഇന്ത്യൻ കിക്ക്ബോക്സിംഗ് ടീം ചീഫ് കോച്ച് ശ്രീ സുരേഷ് , അസിസ്റ്റൻ്റ് കോച്ച് ശ്രീ ചന്ദ്രു എന്നിവരാണ് അഭിജിത്ത് രാമചന്ദ്രനു ഈ നേട്ടത്തിലേക് നയിച്ചത് .