Thursday, April 18, 2024

HomeSportsഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം; ലോകകപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ടീം

ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം; ലോകകപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ടീം

spot_img
spot_img

ദോഹ: ഹിജാബ് വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിന് മുമ്ബ് ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ടീം.

ദേശീയഗാനം ആലപിക്കുന്ന കാര്യത്തില്‍ ടീം ഒറ്റക്കെട്ടായി തീരുമാനമെടുക്കുമെന്ന് മത്സരത്തിന് മുമ്ബ് ഇറാന്‍റെ താരം അലിറെസ് ജഹന്‍ബക്ഷെ പറഞ്ഞിരുന്നു. ഇറാനിലെ സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണിത്. ഇതിന്‍റെ തുടര്‍ച്ചയെന്നോണം 11 ഇറാനിയന്‍ താരങ്ങളും ദേശീയഗാനം ആലപിച്ചില്ല.

മഹ്‌സ അമീനി എന്ന സ്ത്രീ പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രണ്ട് മാസത്തോളമായി ഇറാനില്‍ പ്രതിഷേധം തുടരുകയാണ്. അറസ്റ്റിലായി മൂന്ന് ദിവസത്തിന് ശേഷമാണ് അമീനി മരിച്ചത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments