Friday, April 19, 2024

HomeSportsഅര്‍ജന്റീനയ്‌ക്കെതിരായ ചരിത്രജയം ; സൗദിയില്‍ നാളെ പൊതു അവധി

അര്‍ജന്റീനയ്‌ക്കെതിരായ ചരിത്രജയം ; സൗദിയില്‍ നാളെ പൊതു അവധി

spot_img
spot_img

ജിദ്ദ : ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കെതിരായ ചരിത്രജയത്തിനു പിന്നാലെ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് നാളെ (ബുധന്‍) പൊതു അവധി പ്രഖ്യാപിച്ച്‌ സൗദി അറേബ്യ. സ്വകാര്യ-സര്‍ക്കാര്‍ മേഖലകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവധിയായിരിക്കും.

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ തേരോട്ടം കാണാന്‍ കാത്തിരുന്ന ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തിയാണ് ഇന്ന് വൈകീട്ട് നടന്ന മത്സരത്തില്‍ സൗദി ജയിച്ചത്. ആദ്യ പകുതിയില്‍ ലയണല്‍ മെസ്സി നേടിയ പെനല്‍റ്റി ഗോളില്‍ പിന്നിലായിരുന്ന സൗദി, രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്.

തുടര്‍ന്നങ്ങോട്ട് അര്‍ജന്റീനയുടെ ആക്രമണങ്ങളെ കൂട്ടത്തോടെ പ്രതിരോധിച്ച സൗദി വിജയം പിടിച്ചുവാങ്ങുകയായിരുന്നു.

സാല അല്‍ ഷെഹ്‌റി (48), സാലെം അല്‍ ഡവ്‌സാരി (53) എന്നിവരാണ് സൗദിക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ 10-ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനല്‍റ്റിയില്‍നിന്നാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments