Thursday, March 28, 2024

HomeSportsതോറ്റതില്‍ നല്ല ദുഖമുണ്ട്, മെസി തിരിച്ചുവരും; എംഎം മണി

തോറ്റതില്‍ നല്ല ദുഖമുണ്ട്, മെസി തിരിച്ചുവരും; എംഎം മണി

spot_img
spot_img

ലോകകപ്പ് ഫുട്‌ബോളില്‍ സൗദി അറേബ്യയോട് അര്‍ജ്ജന്റീന ഏറ്റുവാങ്ങിയ പരാജയത്തില്‍ ഖേദം രേഖപ്പെടുത്തി എം.എം മണി എംഎല്‍എ.

അര്‍ജ്ജന്റീന തോറ്റതില്‍ അതിയായ ദുഖമുണ്ടെന്നും മെസി തിരിച്ചുവരുമെന്നും എംഎം മണി പറഞ്ഞു. താനിപ്പോഴും അര്‍ജ്ജന്റീന ആരാധകനാണ്. ഖത്തറിലെ ചൂടുള്ള കാലാവസ്ഥയാണ് പരാജയത്തിന് കാരണമായതെന്നും മണി ചൂണ്ടിക്കാട്ടി.

“അര്‍ജ്ജന്റീന തോറ്റ്, അതില്‍ അതിയായ ഖേദമുണ്ട്. എന്നാലും ജയിച്ചവരെ അഭിനന്ദിക്കുകയാണ്.. ഇനിയുള്ള മത്സരത്തില്‍ അര്‍ജ്ജന്റീന മുന്നില്‍ വരുമെന്ന ആത്മവിശ്വാസമുണ്ട്. ഞാനേതായാലും അര്‍ജ്ജന്റീനയെ അനുകൂലിക്കുന്നയാളാണ്. അതില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. അവിടുത്തെ കാലാവസ്ഥ ചൂടാ.. അതുതന്നെയാ കാര്യം.. “എംഎം മണി പ്രതികരിച്ചു.

ചൊവ്വാഴ്ച നടന്ന ലോകകപ്പ് മത്സരത്തിലായിരുന്നു അര്‍ജ്ജന്റീന സൗദിയോട് തോറ്റത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സൗദിയുടെ വിജയം. പെനാല്‍റ്റിയിലൂടെ ആദ്യം ഗോള്‍ നേടിയത് മെസിയായിരുന്നെങ്കിലും നേട്ടം വിഫലമാകുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments