Monday, January 30, 2023

HomeSportsനെഞ്ച് വേദന; മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് ആശുപത്രിയില്‍

നെഞ്ച് വേദന; മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് ആശുപത്രിയില്‍

spot_img
spot_img

കാന്‍ബെറ: ഓസ്‌ട്രേലിയന്‍ മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നിലവില്‍ ഓസ്‌ട്രേലിയ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. മത്സരത്തില്‍ ചാനല്‍7 ന് വേണ്ടി റിക്കി പോണ്ടിംഗ് ആണ് കമന്ററി പറയുന്നത്. ഉച്ചയ്‌ക്ക് ഭക്ഷണത്തിനായുള്ള ഇടവേളയ്‌ക്കിടെയായിരുന്നു അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉടനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ചാനല്‍ അധികൃതര്‍ തന്നെയാണ് റിക്കി പോണ്ടിംഗ് ആശുപത്രിയിലായ വിവരം അറിയിച്ചത്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments