ദോഹ : അഡിഡാസിന്‍റെ ലോകമെമ്ബാടുമുള്ള ഷോറൂമുകളിലെ മെസ്സി 10ാം നമ്ബര്‍ ജേഴ്സി വിറ്റു തീര്‍ന്നതായി കമ്ബനി. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന ഫൈനല്‍ വരെയെത്തിയതോടെ കോളടിച്ചത് അഡിഡാസിനാണ് .
കമ്ബനി പുറത്തിറക്കുന്ന സൂപ്പര്‍താരം ലയണല്‍ മെസിയുടെ പത്താം നമ്ബര്‍ ജേഴ്‌സി പലയിടത്തും കിട്ടാനില്ല.
ഇത് മെസ്സിയുടെ അവസാനലോകകപ്പ് ആണെന്നതും ആരാധകര്‍ക്ക് മെസ്സിയുടെ 10ാം നമ്ബര്‍ ജേഴ്സിയോട് പ്രത്യേക അഭിനിവേശം ഉണര്‍ത്താന്‍ കാരണമായി.
ബ്യൂണസ് അയേഴ്സ്, ദോഹ, ടോകിയോ തുടങ്ങിയ ഇടങ്ങളിലെ അഡിഡാസ് സ്‌റ്റോറുകളില്‍ അര്‍ജന്‍റീനന്‍ നായകന്റെ ജേഴ്‌സി തീര്‍ന്നിരിക്കുകയാണ്. ചെറുത്, വലുത്, സ്ത്രീകള്‍ക്കുള്ളത്, പുരുഷന്മാര്‍ക്കുള്ളത് എന്നിങ്ങനെ വ്യത്യാസമൊന്നുമില്ല, ഒരു തരം ജേഴ്‌സിയും കിട്ടാനില്ല. 1990ലും 2014ലും ഫൈനലില്‍ തോറ്റ ശേഷമാണ് മെസ്സിയുടെ അവസാനലോകകപ്പില്‍ അര്‍ജന്‍റീന ഫൈനലിലെത്തുന്നത്.
അഡിഡാസിന്റെ വളര്‍ച്ചയില്‍ അര്‍ജന്‍റീന പ്രധാനഘടകമാണ്. ലോകത്തുടനീളം സ്വാധീനം സൃഷ്ടിക്കുന്ന തരത്തില്‍ കമ്ബനിയുടെ ജേഴ്‌സി ധരിക്കുന്ന വേറെ ദേശീയ ടീമില്ല. ജേഴ്‌സി ലഭിക്കാതായോടെ നിരവധി പരാതികളാണ് അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന് ലഭിക്കുന്നത്