Thursday, March 28, 2024

HomeTechnology'മിസ്റ്റര്‍ ട്വീറ്റ്' ആയി മസ്ക് ; പേര് മാറ്റാന്‍ സമ്മതിക്കാതെ ട്വിറ്റര്‍

‘മിസ്റ്റര്‍ ട്വീറ്റ്’ ആയി മസ്ക് ; പേര് മാറ്റാന്‍ സമ്മതിക്കാതെ ട്വിറ്റര്‍

spot_img
spot_img

സ്‍പേസ് എക്സ്, ടെസ്‍ല സ്ഥാപകനും സി.ഇ.ഒയുമായ ഇലോണ്‍ മസ്ക് പതിവുപോലെ പുതിയൊരു രസകരമായ ട്വീറ്റുമായി എത്തിയിരിക്കുന്നു . ട്വിറ്റര്‍ നെയിം മാറ്റിയതുമായി ബന്ധപ്പെട്ടുള്ള ട്വീറ്റാണ് ടെസ്‍ല തലവന്‍ ഒടുവിലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇലോണ്‍ മസ്ക് എന്നതിന് പകരം ‘മിസ്റ്റര്‍ ട്വീറ്റ് (Mr. Tweet)’ എന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ട്വിറ്ററിലെ പേര്.

‘എന്റെ പേര് മിസ്റ്റര്‍ ട്വീറ്റ് എന്നാക്കി മാറ്റി, എന്നാല്‍ ട്വിറ്റര്‍ എന്നെ അത് പഴയത് പോലാക്കാന്‍ അനുവദിക്കുന്നില്ല…’ -ചിരിക്കുന്ന ഇമോജിക്കൊപ്പം മസ്‌ക് ട്വിറ്ററില്‍ എഴുതി.

ട്വിറ്റര്‍ നെയിം ‘മിസ്റ്റര്‍ ട്വീറ്റ്’ എന്നാക്കിയ മസ്‌കിന്റെ പ്രവർത്തിക്ക് പിന്നിൽ ഒരു കാരണമുണ്ട്. കോടതിയില്‍ വെച്ച്‌ ഒരു വാദംകേള്‍ക്കലിനിടെയാണ് ആ പേര് മസ്കിന് വീണുകിട്ടിയത്. മസ്‌കിനെതിരെ കേസ് കൊടുത്ത ഒരു കൂട്ടം ടെസ്‍ല നിക്ഷേപകരെ പ്രതിനിധീകരിച്ചെത്തിയ അഭിഭാഷകനായിരുന്നു മസ്കിനെ അബദ്ധത്തില്‍ ‘മിസ്റ്റര്‍ ട്വീറ്റ്’ എന്ന വിളിച്ചത്.

കോടതിയില്‍ അത് വലിയൊരു തമാശയായി മാറുകയും ചെയ്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments