Friday, April 19, 2024

HomeTechnologyകൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ച്‌ 'സൂ'മും

കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ച്‌ ‘സൂ’മും

spot_img
spot_img

ഗൂഗിള്‍, ട്വിറ്റര്‍, മെറ്റ, ആമസോണ്‍ തുടങ്ങിയ ടെക് ഭീമന്മാര്‍ക്ക് പിന്നാലെ കൂട്ട പിരിച്ചു വിടല്‍ പ്രഖ്യാപിച്ച്‌ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി കമ്ബനിയായ ‘സൂ’മും.

1300 ജീവനക്കാരെ പിരിച്ചു വിടുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എറിക് യുവാന്‍ അറിയിച്ചു. കമ്ബനിയുടെ എല്ലാ മേഖലയെയും പിരിച്ചു വിടല്‍ ബാധിക്കുമെന്നാണ് വ്യക്തമാകുന്നത്. സ്വന്തം ശമ്ബളം വെട്ടിക്കുറയ്ക്കുമെന്നും സിഇഒ അറിയിച്ചു. കോവിഡ് മാറി ജീവിതം സാധാരണ നിലയിലേക്ക് എത്തുന്നതാണ് സൂമിന് തിരിച്ചടിയായത്.

കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കാലത്താണ് വീഡിയോ കമ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോമായ സൂം ജനകീയമാകുന്നത്. പ്രതിസന്ധി മാറി ജീവിതം സാധാരണ നിലയിലായതോടെ വളര്‍ച്ചയില്‍ വന്‍ കുറവുണ്ടായതാണ് പിരിച്ചുവിടല്‍ തീരുമാനത്തിന് പിന്നില്‍. 2022 ല്‍ ലാഭത്തില്‍ 38% കുറവാണ് ഉണ്ടായത്.

15% ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്ബനിയുടെ തീരുമാനം. ജീവനക്കാരോട് നടത്തിയ പ്രഖ്യാപനത്തില്‍ തന്റെയും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുടെയും ശമ്ബളവും ആനുകൂല്യങ്ങളും കുറയ്ക്കുമെന്നും സിഇഒ യുവാന്‍ അറിയിച്ചു. തന്റെ ശമ്ബളത്തിന്റെ 98 ശതമാനം വെട്ടിക്കുറച്ചതാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

തീരുമാനം സ്ഥാപനത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമെന്ന് സിഇഒ വ്യക്തമാക്കി. കഠിനാധ്വാനികളും കഴിവുള്ളവരുമായ 1,300 ഓളം സഹപ്രവര്‍ത്തകരോട് വിടപറയാനുള്ള തീരുമാനം ഞങ്ങള്‍ എടുത്തു,” എറിക് യുവാന്‍ എഴുതി. കമ്ബനിയുടെ സിഇഒയും സ്ഥാപകനും എന്ന നിലയില്‍ ഉണ്ടായ പിഴവുകളുടെയൊക്കെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും യുവാന്‍ അറിയിച്ചു. അമേരിക്കയിലുള്ള ജീവനക്കാരെ ഉടന്‍ പിരിച്ചുവിടാനും മറ്റിടങ്ങളിലുള്ളവരെ നടപടിക്രമം പാലിച്ച്‌ പിരിച്ചുവിടാനുമാണ് തീരുമാനം. തന്റെ പ്രഖ്യാപനം വന്ന് 30 മിനിറ്റിനകം അമേരിക്കയിലുള്ള പിരിച്ചുവിടല്‍ നേരിടുന്ന ജീവനക്കാര്‍ക്ക് സന്ദേശമെത്തുമെന്നും എറിക് യുവാന്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments