Friday, March 29, 2024

HomeTechnologyട്വിറ്ററിന് പുതിയ സിഇഒ വരുന്നു

ട്വിറ്ററിന് പുതിയ സിഇഒ വരുന്നു

spot_img
spot_img

വാഷിംഗ്ടണ്‍: ട്വിറ്ററിന് പുതിയ സിഇഒ ഉടന്‍ വരുന്നു. ട്വിറ്ററിന്റെ ഇന്‍സൈഡറായിരിക്കും സിഇഒ ആവുകയെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ഇലോണ്‍ മസ്‌ക് ചുമതലയേറ്റെടുത്തതിന് പിന്നാലെ പരാഗ് അഗര്‍വാളിനെ പുറത്താക്കിയിരുന്നു.

അതിന് ശേഷം സിഇഒ പദവിയില്‍ ആരുമുണ്ടായിരുന്നില്ല. അവിടേക്കാണ് പുതിയ ആള്‍ വരുന്നത്. നിലവില്‍ മസ്‌ക് തന്നെയാണ് സിഇഒ പദവിയില്‍ ഉള്ളത്. ട്വിറ്ററിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും അദ്ദേഹമാണ് നോക്കിയിരുന്നത്.

ഈ വര്‍ഷം അവസാനത്തോടെ അദ്ദേഹം ആ പദവിയില്‍ നിന്ന് രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. പകരം ഒരാളെ നിയമിക്കാനും മസ്‌ക് തീരുമാനിക്കുകയായിരുന്നു.

മസ്‌ക് തന്നെയാണ് പുതിയ സിഇഒ ഇന്‍സൈഡര്‍ ആയിരിക്കുമെന്ന സൂചന നല്‍കിയത്. സ്റ്റീവ് ഡേവിസായിരിക്കും ആ വ്യക്തിയെന്നാണ് സൂചന.

ട്വിറ്ററിനെ ലാഭത്തിലേക്ക് നയിക്കേണ്ട ഭാരിച്ച ചുമതലയാണ് ഡേവിസിന് വഹിക്കാനുണ്ടാവുക. ബോറിങ് കമ്ബനിയുടെ സിഇഒയാണ് സ്റ്റീവ് ഡേവിസ്. മസ്‌കുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ട് അദ്ദേഹത്തിന്. എങ്ങനെയാണ് മസ്‌കിന്റെ പ്രവര്‍ത്തനമെന്നും ഡേവിസിന് നന്നായി അറിയാം. പുതിയ സിഇഒയെ നിയമിക്കുമെങ്കിലും ട്വിറ്ററിന്റെ അധികാരം മസ്‌കില്‍ തന്നെയായിരിക്കും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments