Saturday, April 1, 2023

HomeTechnologyചാറ്റ്ജിപിടിയെ പേടിക്കേണ്ടതുണ്ട് : ആശങ്ക പങ്കുവെച്ച്‌ സാം ആള്‍ട്ട്മാന്‍

ചാറ്റ്ജിപിടിയെ പേടിക്കേണ്ടതുണ്ട് : ആശങ്ക പങ്കുവെച്ച്‌ സാം ആള്‍ട്ട്മാന്‍

spot_img
spot_img

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ടെക് ലോകത്ത് കുറഞ്ഞ കാലയളവ് കൊണ്ട് വിപ്ലവം സൃഷ്ടിച്ചവയാണ് ചാറ്റ്ജിപിടി എന്ന ചാറ്റ്ബോട്ട്.

നിമിഷം നേരം കൊണ്ട് ഏത് ചോദ്യത്തിനും ഉത്തരം നല്‍കുമെന്നതിനാല്‍ വളരെ പെട്ടെന്നാണ് ആളുകള്‍ക്കിടയിലേക്ക്ചാറ്റ്ജിപിടി എത്തിയത്. എന്നാല്‍, ചാറ്റ്ജിപിടിയെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചിരിക്കുകയാണ് ഓപ്പണ്‍ എഐയുടെ സിഇഒ ആയ സാം ആള്‍ട്ട്മാന്‍. ചാറ്റ്ജിപിടി നിരവധി ആളുകളുടെ ജോലി കളഞ്ഞേക്കാമെന്ന ആശങ്കയാണ് സാം ആള്‍ട്ട്മാന്‍ പങ്കുവെച്ചിരിക്കുന്നത്.

‘ചാറ്റ്ജിപിടിയെ പോലെയുള്ള കണ്ടുപിടിത്തം അനിവാര്യമായ ഒന്നാണ്. എന്നാല്‍, ഈ കണ്ടുപിടുത്തത്തില്‍ സന്തോഷവാന്മാരായിരിക്കുന്ന പോലെ തന്നെ പേടിക്കേണ്ട ആവശ്യവുമുണ്ട്. നിലവിലെ, ജോലികള്‍ കളയാനുള്ള പ്രാപ്തി ചാറ്റ്ജിപിടിക്ക് ഉണ്ട്. എങ്കിലും പുതിയ ജോലികള്‍ നമുക്ക് ഉണ്ടാക്കാവുന്നതേയുള്ളൂ’, സാം ആള്‍ട്ട്മാന്‍ വ്യക്തമാക്കി. ചാറ്റ്ജിപിടിയുടെ കടന്നു വരവ് വിദ്യാഭ്യാസ രംഗത്താണ് കൂടുതല്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാധ്യത. അവ വിദ്യാര്‍ത്ഥികളെ മടിയന്മാരാക്കി തീര്‍ത്തേക്കാനുള്ള സാധ്യതയുണ്ടെന്നും ആള്‍ട്ട്മാന്‍ കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments