വളര്‍ച്ചാനിരക്കില്‍ സോഷ്യല്‍ മീഡിയ ഭീമന്‍മാരായ ടിക് ടോക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും പിന്തള്ളി ഓപണ്‍എ.ഐയുടെ എ.ഐ സെര്‍ച്ച് എന്‍ജിനായ ചാറ്റ് ജി.പി.ടി.
ഇന്റര്‍നെറ്റ് ലോകത്തേക്ക് എത്തി രണ്ട് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ 100 ദശലക്ഷം യൂസര്‍മാരെയാണ് എ.ഐ ചാറ്റ്ബോട്ട് സ്വന്തമാക്കിയത്. ഹോങ്കോങ്ങില്‍ നടന്ന 26-ാമത് ഏഷ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ഫറന്‍സില്‍ ക്രെഡിറ്റ് സ്വീസാണ് (Credit Suisse) ചാറ്റ്ജി.പി.ടിയുടെ വളര്‍ച്ചയെ കുറിച്ചുള്ള ആഴത്തിലുള്ള തീമാറ്റിക് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളേക്കാള്‍ വേഗത്തില്‍ വെറും ആഴ്ചകള്‍ കൊണ്ട് ജനപ്രീതി നേടാന്‍ ചാറ്റ്ജി.പി.ടിക്ക് കഴിഞ്ഞതായി ടൈം റിപ്പോര്‍ട്ടില്‍ പറയുന്നു. “എ.ഐയുടെ ഇപ്പോഴത്തെ വികാസത്തിനും ഒപ്പം ചാറ്റ്ജി.പി.ടിക്കും നിയമങ്ങളും നിയന്ത്രണങ്ങളും ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു… അത് സമൂഹത്തില്‍ ചെലുത്താന്‍ സാധ്യതയുള്ള ആഘാതം കണക്കിലെടുത്ത്,” -റിപ്പോര്‍ട്ടില്‍ ക്രെഡിറ്റ് സ്വീസ് മുന്നറിയിപ്പ് നല്‍കി.
ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതല്‍ സൂക്ഷ്മമായ ട്യൂണിങ്ങിന് ശേഷം പരിവര്‍ത്തനം ചെയ്യാനും ഒടുവില്‍ നിയന്ത്രിക്കപ്പെടാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പ്രസ്താവിച്ചു.
നവംബര്‍ 30-ന് ലോഞ്ച് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ ഒരു ദശലക്ഷം ഉപയോക്താക്കളെ ചാറ്റ്ജി.പി.ടി സ്വന്തമാക്കിയിരുന്നു