Friday, April 19, 2024

HomeTechnologyഇറ്റലിക്ക് പിന്നാലെ ചാറ്റ് ജിപിടി നിരോധിക്കാന്‍ ജര്‍മനിയും ഒരുങ്ങുന്നു

ഇറ്റലിക്ക് പിന്നാലെ ചാറ്റ് ജിപിടി നിരോധിക്കാന്‍ ജര്‍മനിയും ഒരുങ്ങുന്നു

spot_img
spot_img

ബര്‍ലിന്‍: ഇറ്റലിക്ക് പിന്നാലെ ചാറ്റ് ജിപിടി നിരോധിക്കാന്‍ ജര്‍മനിയും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മനുഷ്യ ശബ്ദമുള്ള ടെക്സ്റ്റുകള്‍ അതിവേഗം സൃഷ്ടിക്കാനും കോഡ് ലൈനുകള്‍ രൂപപ്പെടുത്താനുമുള്ള കഴിവ് ഇന്റര്‍നെറ്റില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ഓപ്പണ്‍ സോഴ്‌സ് ചാറ്റ് ബോട്ട് ആളുകള്‍ക്ക് എല്ലാത്തരം ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാകുന്ന ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപകരണമാണ്.

ഇറ്റലിയാണ് ചാറ്റ്ജിപിടി ആദ്യമായി ലോകത്ത് നിരോധിക്കുന്നത്. ഇറ്റലിയുടെ നിരോധനത്തിനു പിന്നാലെ ഒരാഴ്ചയ്ക്കുള്ളില്‍ ജര്‍മനിയുടെ ഫെഡറല്‍ കമ്മീഷണര്‍ ഫോര്‍ ഡാറ്റാ പ്രൊട്ടക്ഷന്റെ വക്താവ് ഉള്‍റിഷ് കെല്‍ബര്‍, ചാറ്റ്ജിപിടി പ്രശ്‌നത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാട് നല്‍കി. സമാനമായ നടപടി ജര്‍മനിയിലും സാധ്യമാണന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments