അബുദാബി: ലോകത്തിന്റെ സോഷ്യല്‍ മീഡിയ തലസ്ഥാനമായി യുഎഇ. ജനസംഖ്യയെക്കാള്‍ കൂടുതല്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ യുഎഇയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും ഫെയ്‌സ്ബുക് അക്കൗണ്ട് ഉണ്ട്. ലോക രാജ്യങ്ങളില്‍ പത്തില്‍ 9.55 സ്‌കോര്‍ നേടിയാണ് യുഎഇ ഒന്നാമത് എത്തിയത്. 8.75 സ്‌കോറുമായി മലേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. സൗദി അറേബ്യ (8.41), സിംഗപ്പൂര്‍ (7.96), വിയറ്റ്നാം (7.62), ബ്രസീല്‍ (7.62), തായ്ലന്‍ഡ് (7.61), ഇന്തോനീഷ്യ (7.5), ഹോങ്കോങ് (7.27) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ സ്‌കോറുകള്‍.
യുഎഇ ഉപഭോക്താക്കള്‍ പ്രതിദിനം ശരാശരി 7 മണിക്കൂറും 29 മിനിറ്റും ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നു. ദിവസേന 9 മണിക്കൂറും 38 മിനിറ്റും ഉപയോഗിക്കുന്ന ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്.
വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂവിന്റെ ഡേറ്റ അനുസരിച്ചാണ് റിപ്പോര്‍ട്ട്.