Friday, April 19, 2024

HomeTechnologyഎ ഐ സാങ്കേതിക വിദ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ നിരവധി മനുഷ്യരെ കൊല്ലും; മുന്നറിയി പ്പ്

എ ഐ സാങ്കേതിക വിദ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ നിരവധി മനുഷ്യരെ കൊല്ലും; മുന്നറിയി പ്പ്

spot_img
spot_img

ലണ്ടൻ : നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് – എ ഐ) രണ്ട് വര്‍ഷത്തിനകം നിരവധി മനുഷ്യരെ കൊല്ലുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഉപദേശകൻ മറ്റ് ക്രിഫോര്‍ഡ്.

എ ഐ സാങ്കേതിക വിദ്യക്ക് സൈബര്‍, ജൈവ ആയുധങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ടെന്നും ഇത് നിരവധി പേരുടെ മരണത്തിന് കാരണമാകുമെന്നും ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ചാറ്റ് ജിപിടി, ഗൂഗിള്‍ ബാര്‍ഡ് തുടങ്ങിയ എ ഐ ലാംഗേജ് മോഡലുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കുന്ന ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഫൗണ്ടേഷൻ മോഡല്‍ ടാസ്ക് ഫോഴ്സിന്റെ തലവൻ കൂടിയാണ് മാറ്റ് ക്ലിഫോര്‍ഡ്.

ആഗോളതലത്തില്‍ എഐ നിര്‍മാതാക്കളെ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കില്‍ മനുഷ്യര്‍ക്ക് നേരിടാൻ സാധിക്കാത്ത അത്രയും ശക്തമായ സംവിധാനങ്ങള്‍ രൂപപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. എഐ സാങ്കേതിക വിദ്യ പലവിധത്തിലുള്ള സമീപകാല, ദീര്‍ഘകാല അപകട സാധ്യതകള്‍ ഉയര്‍ത്തുന്നുണ്ട്. സമീപകാല അപകടസാധ്യതകള്‍ വളരെ ഭയാനകമാണ്. ജൈവായുധങ്ങളുടെ നിര്‍മാണം പഠിപ്പിക്കാനും വലിയ തോതിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നതിനുമെല്ലാം എ ഐ ഉപയോഗിക്കപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യനേക്കാള്‍ ബുദ്ധിശക്തിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സൃഷ്ടിക്കാൻ ശ്രമിച്ചാല്‍, അത് എങ്ങനെ നിയന്ത്രിക്കണമെന്ന് നമുക്കറിയില്ല. അത് ഇപ്പോളും ഭാവിയിലും എല്ലാത്തരം അപകടസാധ്യതകള്‍ക്കും സാധ്യത സൃഷ്ടിക്കും

എഐ മനുഷ്യരാശിയെ തുടച്ചുനീക്കുന്നതിന് എത്ര ശതമാനം സാധ്യതയുണ്ടെന്ന് ചോദിച്ചപ്പോള്‍, അത് പൂജ്യമാണെന്ന് താൻ കരുതുന്നില്ലെന്ന് മറ്റ് ക്ലിഫോര്‍ഡ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments