Thursday, March 28, 2024

HomeNewsKeralaസര്‍വേക്കല്ല് എടുത്തു മാറ്റിയാല്‍ സില്‍വര്‍ ലൈന്‍ ഇല്ലാതാവില്ല; കോണ്‍ഗ്രസിന് വീരസ്യം പറച്ചില്‍ മാത്രം: കോടിയേരി

സര്‍വേക്കല്ല് എടുത്തു മാറ്റിയാല്‍ സില്‍വര്‍ ലൈന്‍ ഇല്ലാതാവില്ല; കോണ്‍ഗ്രസിന് വീരസ്യം പറച്ചില്‍ മാത്രം: കോടിയേരി

spot_img
spot_img

കുമളി: സര്‍വേക്കല്ല് എടുത്തുമാറ്റിയാല്‍ സില്‍വര്‍ലൈന്‍ പദ്ധതി ഇല്ലാതാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

യുദ്ധം ചെയ്യാന്‍ കോണ്‍ഗ്രസിന് കെല്‍പില്ല, വെറും വീരസ്യം പറച്ചില്‍ മാത്രമേ ഉള്ളൂവെന്നും കോടിയേരി ബാലകൃഷ്ണന്‍ കുമളിയില്‍ പറഞ്ഞു.

ആഭ്യന്തരവകുപ്പിന് പ്രത്യേകമന്ത്രി വേണം എന്ന് സിപിഎമ്മില്‍ ആരും ആവശ്യപ്പെട്ടിട്ടില്ലന്ന് സിപിഎം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടുക്കി ജില്ലാ സമ്മേളനത്തിലേതെന്നു പറഞ്ഞ് വരുന്ന വാര്‍ത്തകള്‍ ശരിയല്ല. സിപിഎം – സിപിഐ ബന്ധം തകരില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കലാപമുണ്ടാക്കാനാണ് ആര്‍എസ്‌എസിന്റേയും എസ്ഡിപിഐയുടേയും ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഈ ശ്രമത്തിനെതിരെ മതനിരപേക്ഷ ശക്തികള്‍ ഒന്നിക്കണം. സര്‍വ ശക്തിയുമുപയോഗിച്ച്‌ സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമത്തെ സര്‍ക്കാര്‍ എതിര്‍ക്കും.

ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് കേരളാ പൊലീസാണ്. ഒന്നോ രണ്ടോ പേരുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റത്തിന് മുഴുവന്‍ പൊലീസിനേയും കുറ്റം പറയാനാകില്ലെന്നും കോടിയേരി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments