Thursday, March 28, 2024

HomeMain Storyവംശീയ വിവേചനം മന്ത്രിസഭയില്‍ പോലും അനുഭവിക്കേണ്ടി വന്നതായി ബിട്ടീഷ് എം.പി

വംശീയ വിവേചനം മന്ത്രിസഭയില്‍ പോലും അനുഭവിക്കേണ്ടി വന്നതായി ബിട്ടീഷ് എം.പി

spot_img
spot_img

വംശീയ വിവേചനം മന്ത്രിസഭയില്‍ പോലും അനുഭവിക്കേണ്ടി വന്നു എന്ന് തുറന്നുപറഞ്ഞ് ബ്രിട്ടീഷ് എം.പി. ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ വനിതാ മുസ്ലിം മന്ത്രിയായിരുന്ന നുസ്റത് ഗനിയാണ് ‘സണ്‍ഡേ ടൈംസി’ന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

മുസ്ലിമായതിന്റെ പേരിലാണ് മന്ത്രിസഭയില്‍നിന്ന് പുറത്തായതെന്ന വനിതാ കണ്‍സര്‍വേറ്റീവ് എം.പിയുടെ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍.ആരോപണത്തില്‍ കാബിനറ്റ് ഓഫീസ് അന്വേഷണത്തിനാണ് ബോറിസ് ജോണ്‍സന്‍ ഉത്തരവിട്ടത്.

അന്വേഷണത്തെ നുസ്റത് ഗനി സ്വാഗതം ചെയ്തു. വിഷയം ഗൗരവമായി എടുക്കണമെന്നു മാത്രമാണ് തന്റെ വെളിപ്പടുത്തലിലൂടെ ആഗ്രഹിച്ചതെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ആരോപണം പൂര്‍ണമായും തെറ്റാണെന്നാണ് കണ്‍സര്‍വേറ്റീവ് ചീഫ് വിപ്പ് മാര്‍ക് സ്പെന്‍സര്‍ പ്രതികരിച്ചത്. തന്നെയാണ് നുസ്റത് ആരോപണത്തിലൂടെ ലക്ഷ്യമിട്ടിട്ടുള്ളതെന്നും അപകീര്‍ത്തി പരാമര്‍ശമായാണ് ഇതിനെ കരുതുന്നതെന്നും സ്പെന്‍സര്‍ വ്യക്തമാക്കി.

2018ലാണ് ബ്രിട്ടീഷ് ഗതാഗത മന്ത്രിയായി നുസ്റത് ഗനി അധികാരമേറ്റത്. എന്നാല്‍, 2020 ഫെബ്രുവരിയില്‍ നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ അവര്‍ക്ക് സ്ഥാനം നഷ്ടമാകുകയായിരുന്നു. ഇതേക്കുറിച്ച് വിശദീകരണം

ചോദിച്ചപ്പോള്‍ മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ തന്റെ മുസ്ലിം സ്വത്വം ഒരു പ്രശ്നമായി ഉന്നയിക്കപ്പെട്ട കാര്യം ചീഫ് വിപ്പ് ചൂണ്ടിക്കാണിച്ചതായി അഭിമുഖത്തില്‍ നുസ്റത് വെളിപ്പെടുത്തി.

മുസ്ലിം വനിതാ മന്ത്രിയെന്ന എന്റെ സ്റ്റാറ്റസ് സഹപ്രവര്‍ത്തരെ അസ്വസ്ഥപ്പെടുത്തിയിരുന്നു. വയറ്റില്‍ അടിയേറ്റ പോലെയായിരുന്നു അത്. ഞാന്‍ അപമാനിതയായി. എന്നാല്‍ സംഭവം പാര്‍ട്ടിയിലുള്ള വിശ്വാസത്തെ ഉലച്ചിട്ടില്ല. എംപി സ്ഥാനം രാജിവയ്ക്കണമെന്ന് അന്ന് ആലോചിച്ചിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments