Saturday, April 1, 2023

HomeUncategorizedവഴിയാധാരമാക്കും; കൂട്ടിയ നികുതികളൊന്നും പിന്‍വലിക്കില്ലെന്ന പിടിവാശിയില്‍ സര്‍ക്കാര്‍

വഴിയാധാരമാക്കും; കൂട്ടിയ നികുതികളൊന്നും പിന്‍വലിക്കില്ലെന്ന പിടിവാശിയില്‍ സര്‍ക്കാര്‍

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കാതെ സര്‍ക്കാര്‍. ഉയര്‍ത്തിയ ഇന്ധന സെസില്‍ മാറ്റമില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കി. ഭൂമിയുടെ ന്യായവിലയും കുറച്ചില്ല. രണ്ട് രൂപയാണ് ഇന്ധന സെസ് ബജറ്റില്‍ ഏര്‍പ്പെടുത്തിയിരുന്നത്.

എല്‍ഡിഎഫിനകത്ത് നിന്നടക്കം വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രത്യേക ഫണ്ട് എന്ന നിലയിലാണ് ഇന്ധന സെസ് പിരിക്കുന്നത് എന്ന് ധനമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

കര്‍ണാടകയും തമിഴ്നാടും അടക്കം മറ്റ് സംസ്ഥാനങ്ങളിലേത് കൂടി പരിശോധിച്ചതിന് ശേഷമാണ് നികുതി പരിഷ്‌ക്കരിച്ചത്. മദ്യത്തിന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു നികുതിയും വര്‍ധിപ്പിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. നികുതി വര്‍ധനവ് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു.

അതേസമയം നികുതി വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ സത്യഗ്രഹ സമരം മൂന്നാം ദിവസവും തുടരുന്നു. എംഎല്‍എമാരായ ഷാഫി പറമ്പില്‍, സി ആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, നജീബ് കാന്താപുരം എന്നിവരാണ് നിരാഹാരം തുടരുന്നത്. തിങ്കളാഴ്ചയാണ് അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചത്.

സഭയ്ക്കുള്ളിലും പുറത്തും പ്രതിപക്ഷം നികുതി വര്‍ദ്ധനവിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്. ഇന്നലെ സംസ്ഥാനത്തെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിരുന്നു. തിങ്കളാഴ്ച സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വലിയതോതിലുള്ള സംഘര്‍ഷം ഉണ്ടായി.

വരുന്ന ദിവസങ്ങളിലും സമരം കൂടുതല്‍ ശക്തമാക്കുവാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വിവിധ ജില്ലാകേന്ദ്രങ്ങളായില്‍ യൂത്ത്‌കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments