ന്യൂഡല്‍ഹി; രാജ്യത്തെ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളിലൊന്നായ സൊമാറ്റോ ഭക്ഷണപ്രിയര്‍ക്കായി 10 മിനിറ്റ് ഫുഡ് ഡെലിവറി സേവനം പ്രഖ്യാപിച്ചു.
സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയലാണ് ദ്രുത ഡെലിവറി സേവനം പ്രഖ്യാപിച്ചത്.
വിവിധ ടെക് പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള 10 മിനിറ്റ് പലചരക്ക് ഡെലിവറി സേവനങ്ങള്‍ ഇപ്പോള്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ നിലവിലുണ്ട്. എന്നാല്‍, വെറും 10 മിനിറ്റിനുള്ളില്‍ ഭക്ഷണം വിതരണം ചെയ്യുമെന്ന് ഒരു കമ്ബനി അവകാശപ്പെടുന്നത് ഇതാദ്യമാണ്.