Tuesday, January 21, 2025

HomeUncategorized10 ശതമാനം അധിക വ്യാപനശേഷിയുമായി കൊറോണയുടെ എക്‌സ്‌ ഇ വകഭേദം

10 ശതമാനം അധിക വ്യാപനശേഷിയുമായി കൊറോണയുടെ എക്‌സ്‌ ഇ വകഭേദം

spot_img
spot_img

ജനീവ ∙ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘എക്‌സ്‌ഇ’ വൈറസ് ഒമിക്രോണിന്റെ ബിഎ2 സബ് വേരിയന്റിനേക്കാള്‍ പത്തു ശതമാനം കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്നു സൂചന നല്‍കി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ).

നിലവില്‍ ബിഎ2 ഉപവകഭേദമാണ് ഏറ്റവും വ്യാപനശേഷിയുള്ളതായി കണക്കാക്കപ്പെടുന്നത്. ബിഎ2 ഉപവകഭേദം ലോകത്ത് വിവിധയിടങ്ങളില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഡബ്ല്യുഎച്ച്‌ഒയുടെ പുതിയ മുന്നറിയിപ്പ്.

ഒമിക്രോണ്‍ ബിഎ1, ബിഎ2 വകഭേദങ്ങളുടെ ഹൈബ്രിഡ് സമന്വയമായാണ് എക്‌സ്‌ഇ കണക്കാക്കപ്പെടുന്നത്. ഇതുവരെ വളരെ കുറച്ച്‌ എക്‌സ്‌ഇ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനുവരി 19ന് യുകെയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഡബ്ല്യുഎച്ച്‌ഒ വ്യക്തമാക്കുന്നു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments