കൊറോണ മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയ ഈ സാഹചര്യത്തില്‍ ഇനിയും ഒരു വൈറസ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ എല്ലാവരും ആശങ്കപ്പെട്ടേക്കാം.
മഹാമാരി ജനങ്ങളുടെ മനസ്സില്‍ വരുത്തിയ ആഘാതം അത്രമാത്രം വലുതാണ്. എന്നാല്‍ ഒന്നല്ല അയ്യായിരം വൈറസുകളെയാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സമുദ്രത്തില്‍ വ്യാപകമായി ഈ വൈറസുകള്‍ വിഹരിക്കുന്നുണ്ടെന്നാണ് പഠനം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി അപകടകാരികളായ വൈറസുകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതില്‍ മിക്കതും മനുഷ്യനെ ബാധിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ വൈറസുകള്‍ മനുഷ്യരെ വ്യാപകമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
മനുഷ്യരെ ബാധിക്കുന്ന ജലദോഷം മുതല്‍ കൊറോണ വരെയുള്ള രോഗങ്ങള്‍ക്ക്കാരണമാവുന്ന ആര്‍എന്‍എ വൈറസുകളുടെ വിഭാഗത്തില്‍ പെടുന്നവയാണ് ഇവ. മനുഷ്യരെ കൂടാതെ മൃഗങ്ങളെയും ചെടികളെയും ഇത് ബാധിക്കുന്നു. ഈ വൈറസുകള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ സാധിക്കില്ല എന്നതാണ് മറ്റൊരു പ്രശ്‌നം.
സമുദ്രത്തില്‍ കണ്ടെത്തിയ ആര്‍എന്‍എ വൈറസുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ചെറിയജീവികളായ പ്ലാങ്ക്തണുകളിലാണ്. സമുദ്രജീവികളുടെ ഭക്ഷ്യ ശൃഖലയുടെ ആദ്യ കണ്ണിയാ