Thursday, December 5, 2024

HomeMain Storyമരിയുപോള്‍ കീഴടക്കിയതായി റഷ്യ

മരിയുപോള്‍ കീഴടക്കിയതായി റഷ്യ

spot_img
spot_img

കീവ്: യുക്രെയ്‌നിലെ മരിയുപോള്‍ നഗരം കീഴടക്കിയതായി റഷ്യന്‍ സൈന്യം. യുക്രെയ്ന്‍ സൈനികര്‍ തമ്ബടിച്ചിരിക്കുന്ന അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റ് ഒഴികെയുള്ള നഗരഭാഗങ്ങള്‍ മോചിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു പറഞ്ഞു.

പ്ലാന്റ് ‘സുരക്ഷിതമായി ഉപരോധിച്ചു’ എന്നാണ് ഷോയിഗു വിശേഷിപ്പിച്ചത്. മരിയുപോള്‍ കീഴടക്കിയതിനെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ‘വിജയം’ എന്ന് വാഴ്ത്തി.

മരിയുപോളില്‍ അവശേഷിക്കുന്ന യുേ്രകനിയന്‍ ശക്തികേന്ദ്രത്തില്‍ ആക്രമണം നടത്തരുതെന്ന് അദ്ദേഹം സൈന്യത്തോട് ഉത്തരവിട്ടു. പകരം ‘ഒരു ഈച്ച പോലും കടക്കാനാവാതെ’ ഉപരോധിക്കാനാണ് പുടിന്റെ ഉത്തരവ്.

ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച്‌ യുക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ല. എന്നാല്‍ നിരവധി ശ്രമങ്ങള്‍ പരാജയപ്പെട്ടശേഷം സിവിലിയന്മാരുമായി നാല് ബസുകള്‍ നഗരത്തില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് നേരത്തെ പറഞ്ഞിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും നഗരത്തില്‍ അവശേഷിക്കുന്നുണ്ട്.

അതേസമയം യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഹര്‍കീവില്‍ ബോംബാക്രമണം രൂക്ഷമാവുകയാണെന്ന് മേയര്‍ ഇഹോര്‍ തെരെഖോവ് അറിയിച്ചു. ‘വലിയ സ്‌ഫോടനങ്ങള്‍ നടക്കുന്നു, റഷ്യന്‍ ഫെഡെറേഷന്‍ നഗരം തീവ്രമായി ആക്രമിക്കുകയാണ്,’ തെരെഖോവ് വ്യക്തമാക്കി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments