മുംബൈ: മുംബൈ സ്‌ഫോടന പരമ്ബരയ്ക്ക് ശേഷം ഇന്ത്യ വിട്ട അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ കറാച്ചിയില്‍ ഉണ്ടെന്ന് വിവരം.
ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ മകനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഇക്കാര്യം അറിയിച്ചത്. ദാവൂദുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.
ദാവൂദിന്റെ സഹോദരിയുമായി ബന്ധപ്പെട്ട വിവരങ്ങളും മകന്‍ പങ്കുവെച്ചു. ‘ഹസീന പാര്‍ക്കര്‍ സാധാരണ വീട്ടമ്മയായിരുന്നു. ജീവിക്കാന്‍ വേണ്ടിയാണ് അവര്‍ ചില പണമിടപാടുകള്‍ നടത്തിയത്. സ്വന്തം പേരിലുള്ള സ്ഥലം വാടകയ്ക്ക് കൊടുത്തും ആളുകള്‍ക്ക് പണം കൊടുത്തുമാണ് അവര്‍ കുടുംബം നോക്കിയത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും അവര്‍ നടത്തിയിരുന്നു’ , മകന്‍ പറയുന്നു.
‘ദാവൂദിന്റെ സഹോദരിയായത് കൊണ്ട് തന്നെ ഹസീനയെ എല്ലാവര്‍ക്കും അറിയാമായിരുന്നു. സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട ഇടപാടുകളും അവര്‍ നടത്തിയിരുന്നു. ‘യുഎന്നിന്റെ ആഗോള ഭീകരവാദത്തിന് ധനസഹായം നടത്തുന്നവരുടെ പട്ടികയില്‍ ദാവൂദും ഉണ്ട്. ഇയാള്‍, 1986 ഓടെ ഇന്ത്യ വിട്ടു’ ദാവൂദിന്റെ സഹോദരി പുത്രന്‍ വെളിപ്പെടുത്തി