ചിഷിനോ: കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോള്‍ഡോവ കോവിഡിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക്. റൊമേനിയയുടെയും ഉക്രെയ്‌നിന്റെയും മധ്യേയുള്ള ഈ ചെറിയ രാജ്യം അത്ര സമ്പന്നവുമല്ല. വൈന്‍, മുന്തിരി, ആപ്പിള്‍ എന്നിവയ്ക്കും മെഡിക്കല്‍ വിദ്യാഭ്യാസത്തിനും പേരുകേട്ട ഇവിടെ ആയിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളുമുണ്ട്.
ഒരിക്കലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ ഘട്ടം ഘട്ടമായ നിയന്ത്രണങ്ങളിലൂടെയാണ് രാജ്യം അതിജീവിച്ചത്. ഈസ്റ്റര്‍ കാലഘട്ടത്തിലെ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ മാളുകളും റസ്റ്ററന്റുകളും വൈകിട്ട് അഞ്ചുവരെ മാത്രം അനുവദിച്ചു. നൈറ്റ് ലൈഫ് ഇല്ലാതെ ആരോഗ്യ അടിയന്തരാവസ്ഥ മാത്രം പ്രഖ്യാപിച്ചാണ് കോവിഡ് തടഞ്ഞത്. വാക്‌സിനേഷന് പ്രാധാന്യം നല്‍കി. മോള്‍ഡോവയിലെ നല്ലൊരു വിഭാഗം ജനങ്ങളും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.
അതില്‍ ഭൂരിഭാഗവും കോവിഡ് കാലത്ത് രാജ്യത്തേക്കു മടങ്ങിയിരുന്നു. കോവിഡ് ബാധിച്ചവര്‍ക്ക് വിദഗ്ധ ചികിത്സയും വാക്‌സിനേഷനും നല്‍കിയാണു തിരിച്ചയച്ചത്. 76 വര്‍ഷം പഴക്കമുള്ള ലോക പ്രശസ്തമായ ഏക മെഡിക്കല്‍ സര്‍വകലാശാലയായിരുന്നു സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിച്ചിരുന്നത്.
സര്‍ക്കാരിന്റെ സാധാരണ വാക്‌സിനേഷന്‍ സംവിധാനങ്ങള്‍ക്കു പുറമേ വാരാന്ത്യങ്ങളില്‍ വെള്ളി വൈകിട്ടു മുതല്‍ ഞായര്‍ രാത്രി വരെ നീളുന്ന നോണ്‍ സ്റ്റോപ് വാക്‌സീന്‍ മാരത്തണ്‍ യൂണിവഴ്‌സിറ്റി സംഘടിപ്പിക്കുന്നു.
അമേരിക്ക, ഓസ്‌ട്രേലിയ,യൂറോപ്യന്‍ രാജ്യങ്ങള്‍, എന്നിവിടങ്ങളില്‍ നിന്നടക്കം 36 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മെഡിക്കല്‍, വെറ്ററിനറി സര്‍വകലാശാലകളില്‍ പഠിക്കുന്നുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികളടമക്കുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കി. ഏപ്രില്‍ 28ന് തന്നെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കിയിരുന്നു.
മേയ് 27ന് തുറന്ന പൊതു സ്ഥലങ്ങളില്‍ മാസ്ക് ഉപയോഗിക്കേണ്ടതില്ല. ജൂണ്‍ മുതല്‍ സാധാരണ ക്ലാസ് റൂം പഠനം സ്കൂളുകളിലും സര്‍വകലാശാലകളിലും തുടങ്ങി. കേരളത്തിലെ മുന്‍ മന്ത്രി കെ.കെ. ശൈലജയ്ക്ക് ആരോഗ്യസര്‍വകലാശാലയില്‍ സാമൂഹിക വിഷയങ്ങളിലെ ഓണററി വിസിറ്റിങ് പ്രഫസര്‍ പദവിയുണ്ട്.